Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയൽസംസ്ഥാനങ്ങളിലേക്ക് അനിയന്ത്രിതമായി ആളുകൾ പോകുന്നത് മദ്യം വാങ്ങാൻ; വ്യാഴാഴ്‌ച്ച മുതൽ മദ്യശാലകൾ തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ

അയൽസംസ്ഥാനങ്ങളിലേക്ക് അനിയന്ത്രിതമായി ആളുകൾ പോകുന്നത് മദ്യം വാങ്ങാൻ; വ്യാഴാഴ്‌ച്ച മുതൽ മദ്യശാലകൾ തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട മദ്യവിൽപനശാലകൾ വ്യാഴാഴ്ച മുതൽ തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ. കണ്ടയ്ന്മെന്റ് മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് മദ്യവിൽപനശാലകൾ തുറക്കുക. അയൽ സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നതോടെ ജനങ്ങൾ അനിയന്ത്രിതമായി അതിർത്തി കടന്ന് പോയി മദ്യം വാങ്ങുന്നത് ഒരു സാമൂഹിക പ്രശ്നമായതോടെയാണ് മദ്യശാലകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.

തമിഴ്‌നാടിന്റെ അതിർത്തി സംസ്ഥാനങ്ങളായ കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മദ്യവിൽപന ശാലകൾ തുറന്നിരുന്നു. ഇതിനെ തുടർന്ന് തമിഴ്‌നാട്ടിലെ അതിർത്തി മേഖലയിൽനിന്ന് വൻതോതിൽ ജനങ്ങൾ അതിർത്തികടക്കുകയും മദ്യശാലകൾക്കു മുന്നിൽ തിരക്കിന് ഇടയാക്കുകയും ചെയ്തിരുന്നു. ജനങ്ങളുഡടെ സഞ്ചാരം നിയന്ത്രിക്കുന്നത് പ്രയാസകരമായിത്തീർന്നതോടെയാണ് സംസ്ഥാനത്തും മദ്യവിൽപനശാലകൾ തുറക്കാൻ തീരുമാനിച്ചതെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കുന്നു.

മാർച്ച് 24ന് ആരംഭിച്ച രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടർന്നാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മദ്യവിൽപന ശാലകൾ അടച്ചത്. രണ്ടാംഘട്ട ലോക്ക്ഡൗൺ പൂർത്തിയായതിനു ശേഷം മാർച്ച് നാലു മുതലുള്ള ഇളവുകളുടെ ഭാഗമായി മദ്യശാലകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. വ്യവസ്ഥകൾക്ക് വിധേയമായി, സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ മദ്യവിൽപന പാടുള്ളൂ എന്നും നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നതോടെ വിൽപന കേന്ദ്രങ്ങൽക്കു മുന്നിൽ വലിയ ജനക്കൂട്ടം രൂപപ്പെട്ടത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP