Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിൽ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 231 പേർക്ക്; ചെന്നൈയിൽ മാത്രം 174 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ കണ്ണീരായി കോയമ്പേട് മാർക്കറ്റ്: ഏഴ് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 29 പേർ: അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് ക്വാറന്റൈൻ ചെയ്ത് ചെന്നൈ നഗരം

തമിഴ്‌നാട്ടിൽ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 231 പേർക്ക്; ചെന്നൈയിൽ മാത്രം 174 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ കണ്ണീരായി കോയമ്പേട് മാർക്കറ്റ്: ഏഴ് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 29 പേർ: അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് ക്വാറന്റൈൻ ചെയ്ത് ചെന്നൈ നഗരം

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് പടരുന്നു. ഇന്നലെ 231 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗ ബാധ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലത്തേത്ത്. സംസ്ഥാനം കോവിഡിന്റെ പിടിയിലേക്ക് പോകുമ്പോൾ കണ്ണീരായി മാറുകയാണ് ചെന്നൈയിലെ കോയമ്പേട് മാർക്കറ്റ്. ഇന്നലെ ചെന്നൈയിൽ മാത്രം 174 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ കോയമ്പേട് മാർക്കറ്റിൽ നിന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 100 കടന്നു.

ഇന ്‌നലെ 76 വയസ്സുകാരി മരിച്ചതോടെ തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 29 ആയി. 2,757 രോഗികൾ ആകെയുണ്ട്. ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ നിന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചതോടെ സംസ്ഥാനത്തെ ഏഴു ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. അരിയല്ലൂർ, പെരമ്പല്ലൂർ, തിരൂവാരൂർ, തഞ്ചാവൂർ, തിരുനെൽവേലി, കടലൂർ, വിഴിപുരം എന്നീ ജില്ലകളിലാണ് ഒരു ദിവസത്തേക്കു സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്.

കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗബാധിതരായ ആളുകൾ താമസിക്കുന്ന ജില്ലകളാണ് അടച്ചിടുന്നത്. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട അഞ്ചു നഗരങ്ങളിൽ ലോക്ഡൗൺ ഇളവുകൾ ഉണ്ടാവില്ലെന്നാണു സൂചന. ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി ചന്തകളിൽ ഒന്നായ ഇവിടെ നിന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം നൂറുകടന്നു. നേരിട്ട് ബാധിച്ചത് 80 പേർക്ക്. ഇതിൽ 50 പേർ ചുമട്ടുതൊഴിലാളികളാണ്. ചന്തയിൽ വന്നു തിരിച്ചുപോയ അരിയാളൂർ ജില്ലയിൽ 19 പേർക്കും കടലൂരിൽ ഒൻപതു പേർക്കും രോഗം സ്ഥിരീകരിച്ചു. കാഞ്ചിപുരത്ത് ഏഴുപേർക്കും രോഗം പകർന്നത് ചന്തയിൽ നിന്നാണെന്നു കണ്ടെത്തി.

കഴിഞ്ഞ ദിവസങ്ങളിൽ ചന്തയിൽ വന്നുപോയ 600 പേരെ ഇനിയും കണ്ടെത്താനുണ്ട്. പതിനായിരത്തിൽ അധികം പേരാണു ചന്തയിൽ ജോലി ചെയ്യുന്നത്. ചന്തയിൽ നിന്ന് രോഗം പകർന്നുവെന്ന് വ്യക്തമായതോടെയാണ് ഏഴു ജില്ലകളിലും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. ജില്ലാ അതിർത്തികൾ അടച്ചു. ചെന്നൈ നഗരത്തിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്തു ക്വാറന്റീനിലാക്കി തുടങ്ങി. സ്‌കൂളുകൾ കേന്ദ്രീകരിച്ചു തുടങ്ങിയ ക്വാറന്റീൻ കേന്ദ്രങ്ങളിൽ 14 ദിവസം പാർപ്പികുകയാണ് ചെയ്യുന്നത്. രോഗം പടരുന്ന സാഹചര്യത്തിൽ ചെന്നൈ, മധുര, സേലം, തിരുപ്പൂർ, കോയമ്പത്തൂർ എന്നീ നഗരങ്ങളിൽ ഇളവുകൾ നൽകില്ലെന്ന സൂചനകളും പുറത്തുവന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP