Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിനേക്കാൾ മുൻകരുതലിൽ തമിഴ്‌നാട് സർക്കാർ; 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; കല്യാണ പരിപാടികൾ റദ്ദാക്കി; ബിവറേജ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഹാൻഡ് സാനിറ്റൈസർ നിർബദ്ധം; മദ്യം വാങ്ങാനെത്തുന്നവരോടു മാസ്‌ക് ധരിക്കാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം 31 വരെ അവധി. മെഡിക്കൽ കോളജുകൾക്കു ബാധകമല്ല. കേരള മാതൃകയിൽ, അങ്കണവാടികളിലെ വിദ്യാർത്ഥികൾക്കു 31 വരെ ഉച്ചഭക്ഷണം വീടുകളിലെത്തും. 10, 12 ക്ലാസുകളിലെ പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച രീതിയിൽ നടക്കും. പൊതുയോഗങ്ങൾ, കലാ-സാംസ്‌കാരിക പരിപാടികൾ എന്നിവയ്ക്കു പുതുതായി അനുമതി നൽകില്ല. ആഘോഷ- കല്യാണ പരിപാടികൾ പരമാവധി കുറച്ചു ആളുകളെ പങ്കെടുപ്പിച്ചു നടത്തണം.

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു സർക്കാരിനു കീഴിലുള്ള മദ്യവിൽപന ശാലകളിലും ബാറുകളിലും ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണമെന്നു തമിഴ്‌നാട് സർക്കാർ ഉത്തരവ്. മദ്യം വാങ്ങാനെത്തുന്നവരും വിൽക്കുന്നവരും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ ഇടയ്ക്കിടെ കഴുകുന്നുവെന്നുറപ്പാക്കണം. മദ്യം വാങ്ങാനെത്തുന്നവരോടു മാസ്‌ക് ധരിക്കാൻ ആവശ്യപ്പെടണമെന്നും സർക്കുലറിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP