Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

തമിഴ്‌നാട്ടിൽ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 2,396 പേർക്ക്; മരണം 38; സംസ്ഥാനത്തെ ആകെ മരണസംഖ്യ 704 ആയി ഉയർന്നു

തമിഴ്‌നാട്ടിൽ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 2,396 പേർക്ക്; മരണം 38; സംസ്ഥാനത്തെ ആകെ മരണസംഖ്യ 704 ആയി ഉയർന്നു

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 2,396 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 38 പേർക്കാണ് കൊറോണ വൈറസ് ബാധ മൂലം ഇന്ന് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് ഇതുവരെ 56,845 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 24,822 എണ്ണം സജീവ കേസുകളാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 704 ആയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിൽ ഇന്ന് 33,231 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ദിവസമാണ് ഇന്ന്. ഇതുവരെ 86,1211 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP