Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കർശനമാക്കുന്നു: പരിശോധന വിലയിരുത്താൻ തമിഴ്‌നാട് ആരോഗ്യമന്ത്രി

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കർശനമാക്കുന്നു: പരിശോധന വിലയിരുത്താൻ തമിഴ്‌നാട് ആരോഗ്യമന്ത്രി

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കർശനമാക്കാൻ തമിഴ്‌നാട്. പരിശോധനകൾ കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ തമിഴ്‌നാട് ആരോഗ്യമന്ത്രി നേരിട്ടെത്തും. തിങ്കളാഴ്ച രാവിലെ 5.50 നാണ് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി എം സുബ്രമണ്യന്റെ നേതൃത്വത്തിൽ പരിശോധന നടത്തുക.

ആലപ്പി എക്സ്‌പ്രസിൽ എത്തുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കും. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.

കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു നിന്നുള്ള യാത്രക്കാർക്ക് കർണാടകയും തമിഴ്‌നാടും നിയന്ത്രണം ഏർപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP