Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

വോട്ടിന് വേണ്ടി കോവിഡ് വാക്സിൻ; ബീഹാറിലെ ബിജെപിക്ക് പിന്നാലെ തമിഴ്‌നാട്ടിൽ എടപ്പാടി പളനിസ്വാമിയും സൗജന്യ വാക്സിനേഷൻ പ്രഖ്യാപിച്ചു

വോട്ടിന് വേണ്ടി കോവിഡ് വാക്സിൻ; ബീഹാറിലെ ബിജെപിക്ക് പിന്നാലെ തമിഴ്‌നാട്ടിൽ എടപ്പാടി പളനിസ്വാമിയും സൗജന്യ വാക്സിനേഷൻ പ്രഖ്യാപിച്ചു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബീഹാറിലെ ബിജെപിയുടെ ചുവടുപിടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും. സംസ്ഥാനത്ത് സൗജന്യമായി കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പ്രഖ്യാപിച്ചു. തങ്ങൾ അധികാരത്തിലെത്തിയാൽ കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ബീഹാറിൽ ബിജെപി വാഗ്ദാനം നൽകിയതിന് പിന്നാലെയാണ് എടപ്പാടി പളനിസ്വാമിയുടെ പ്രഖ്യാപനം.

'കോവിഡ് 19 വാക്സിൻ തയ്യാറായിക്കഴിഞ്ഞാൽ സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും സൗജന്യമായി ലഭ്യമാക്കും.' മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് അടുത്തവർഷം തിരഞ്ഞെടുപ്പിനെ നേരിടാനിക്കേ അത് മുൻകൂട്ടി കണ്ടാണ് പളനിസ്വാമിയുടെ പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് അധികാരത്തിലെത്തിയാൽ ബിഹാറിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്ന വാഗ്ദാനം നൽകിയത്. ഇതിനെതിരേ വൻ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.

ബിജെപിയുടെ നടപടിയെ വിമർശിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. വാക്‌സിൻ ഒരു ജീവൻ രക്ഷാ മാർഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാർട്ടിയായിരിക്കും ബിജെപിയെന്നായിരുന്നു കോൺ​ഗ്രസിന്റെ പ്രതികരണം. കോവിഡിനൊപ്പം ബിജെപിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്ന് കോൺഗ്രസ് വക്താവ് ജെയ്വർ ഷെർഗിൽ പറഞ്ഞു.

കൊറോണ വൈറസ് വാക്‌സിൻ രാജ്യത്തിന്റേതാണ്, ബിജെപിയുടേതല്ല എന്നാണ് ആർജെഡി പ്രതികരിച്ചത്. രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ലെന്ന് വാക്‌സിനിൽ രാഷ്ട്രീയ കളിച്ചതോടെ മനസ്സിലായെന്നും ആർജെഡി പറഞ്ഞു. ബീഹാറിലെ ജനങ്ങൾ ആത്മാഭിമാനമുള്ളവരാണെന്നും കുട്ടികളുടെ ഭാവി പണയം വെയ്ക്കരുതെന്നും രാഷ്ട്രീയ ജനതാദൾ ട്വീറ്റ് ചെയ്തു. ബിജെപിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാർക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ ലഭിക്കില്ലേ എന്ന ചോദ്യമുയർത്തി ആം ആദ്മി പാർട്ടിയു രം​ഗത്തെത്തി. വാക്‌സിൻ വരുന്നതിന് മുൻപ് തന്നെ അത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാറിയിരിക്കുന്നെന്നും എല്ലാ സംസ്ഥാനങ്ങളോടും ഒരുപോലെ കാണേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നുമുള്ള ചോദ്യമുയർത്തി ശിവസേനയും വിമർശിച്ചു.

കോവിഡ് വാക്‌സിൻ വലിയതോതിൽ ലഭ്യമാകുമ്പോൾ, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷൻ ലഭിക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിർമ്മല സീതാരാമൻ പറഞ്ഞത്. എൻ.ഡി.എ ഭരണത്തിൻ കീഴിൽ ബീഹാറിലെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ കുത്തനെ വർധനയുണ്ടായതായി നിർമ്മല സീതാരാമൻ അവകാശപ്പെട്ടിരുന്നു. ബീഹാറിലെ ജി.ഡി.പി മൂന്ന് ശതമാനത്തിൽ നിന്ന് 11.3 ശതമാനമായി ഉയർന്നുവെന്നന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP