Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബി.സി.സി.ഐ ഓഫീസിൽ ശിവസേനയുടെ പ്രതിഷേധം: ശശാങ്ക് മനോഹറിനെ തടഞ്ഞുവച്ചു; ഇന്ത്യ-പാക് ക്രിക്കറ്റ് ചർച്ച റദ്ദാക്കി

ബി.സി.സി.ഐ ഓഫീസിൽ ശിവസേനയുടെ പ്രതിഷേധം: ശശാങ്ക് മനോഹറിനെ തടഞ്ഞുവച്ചു; ഇന്ത്യ-പാക് ക്രിക്കറ്റ് ചർച്ച റദ്ദാക്കി

മുംബൈ: ഇന്ത്യപാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ നടക്കാനിരിക്കെ മുംബൈയിലെ ബിസിസിഐ ഓഫീസിലേക്ക് ശിവസേന പ്രവർത്തകർ തള്ളിക്കയറി. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറും, പാക് ക്രിക്കറ്റ് ബോർഡ് ഷഹർയാർ ഖാനും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയ്‌ക്കെതിരായാണ് ശിവസേനയുടെ പ്രതിഷേധം. 40ഓളംവരുന്ന ശിവസേന പ്രവർത്തകർ ബിസിസിഐ ആസ്ഥാനത്തേക്ക് തള്ളിക്കയറി ശശാങ്ക് മനോഹറിനെ തടഞ്ഞുവച്ചു.

അതിക്രമത്തെത്തുടർന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ബിസിസിഐ റദ്ദാക്കി.പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ ശിവസേന ശശാങ്ക് മനോഹർ പാക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു. തീവ്രവാദപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പാക്കിസ്ഥാനുമായി ചർച്ചപാടില്ലെന്നും ശിവസേന ആവശ്യപ്പെട്ടു. പ്രതിഷേധത്തെതുടർന്ന് പാക് ക്രിക്കറ്റ് ബോർഡ് മേധാവിയുമായുള്ള ചർച്ച മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് 20 ശിവസേനക്കാരെ അറസ്റ്റുചെയ്തു.

പരമ്പരയെക്കുറിച്ച് ആലോചിക്കാനും തീയതി പ്രഖ്യാപിക്കാനുമായി പാക് ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധ്യക്ഷൻ ഷെഹരിയാർ ഖാനുമായി ബിസിസിഐ ഇന്നു ചർച്ച നടത്താനിരിക്കുകയായിരുന്നു. ഇതിനായി ഖാൻ രാവിലെ മുംബൈയിലെത്തിയിരുന്നു. രാവിലെ പത്തുമണിയോടെയാണ് അമ്പതോളം പേർ ശിവസേനയുടെ ആസ്ഥാനത്തേക്കെത്തിയത്. ഇവരിൽ ഇരുപത്തഞ്ചോളം പേർ കവാടം ഭേദിച്ച് അകത്തേക്കു പ്രവേശിച്ചു. തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിമാറ്റുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തു.

തുടർന്നാണ് ശശാങ്ക് മനോഹറിന്റെ ചേംബറിൽ സംഘം പ്രവേശിച്ചു. പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് ശിവസേനക്കാർ അതിക്രമം നടത്തിയത്. ശശാങ്ക് മനോഹറിനെതിരായ മുദ്രാവാക്യങ്ങളും കേൾക്കാനുണ്ടായിരുന്നു. പരമ്പര ഇന്നു പ്രഖ്യാപിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതോടെ ചർച്ചയും മാറ്റി വച്ചു. എന്നാൽ ഡൽഹിയിൽ മറ്റൊരു ദിവസം ചർച്ച നടക്കുമെന്നാണ് സൂചന.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പാക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ശിവസേന മുംബൈയിൽ ആക്രമണം നടത്തുന്നത്. പാക് മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് സുധീന്ദ്ര കുൽക്കർണ്ണിക്കുനേരെ ശിവസേന കരിമഷി പ്രയോഗം നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP