Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുലായത്തിന്റെ പിറന്നാൾ ആഘോഷം ദാവൂദിന്റെ വകയോ? താലിബാനും സമാജ് വാദി പാർട്ടിയുമായുള്ള ബന്ധമെന്ത്? അസംഖാന്റെ പിറന്നാൾ ആഘോഷ പരാമർശവും വിവാദത്തിൽ

മുലായത്തിന്റെ പിറന്നാൾ ആഘോഷം ദാവൂദിന്റെ വകയോ? താലിബാനും സമാജ് വാദി പാർട്ടിയുമായുള്ള ബന്ധമെന്ത്? അസംഖാന്റെ പിറന്നാൾ ആഘോഷ പരാമർശവും വിവാദത്തിൽ

ലക്‌നൗ: സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ മുലായം സിങ് യാദവിന്റെ എഴുപത്തിയഞ്ചാം പിറന്നാളിനുള്ള ആഘോഷപരിപാടികൾക്ക് പണം നൽകുന്നത് ഭീകര സംഘടനയായ താലിബാനും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ആണെന്ന് യു.പി മന്ത്രി അസം ഖാന്റെ പരിഹാസം. മുലായത്തിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കാൻ എവിടുന്നാണ് പണമെന്ന് ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം താജ്മഹലിന്റെ ഉടമസ്ഥാവകാശം വഖഫ് ബോർഡിന് നൽകണമെന്ന് അസംഖാൻ പറഞ്ഞതും വിവാദമായിരുന്നു. ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ ഇതിനെ വിമർശിച്ചു. ഇതിന് തൊട്ടു പിറകെയാണ് ദാവൂദും താലിബാനും അസംഖാന്റെ വാക്കുകളിൽ എത്തുന്നത്. ഇതിനെതിരെയും വ്യാപക പ്രതിഷേധം ഉയരുകയാണ്. കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ടുകളുയർത്തി സമാജ് വാദി പാർട്ടിക്ക് ദാവൂദുമായി ബന്ധമുണ്ടെന്ന് സമർത്ഥിക്കാനും പ്രതിപക്ഷം സജീവമായുണ്ട്.

മുലായത്തിന്റെ ജന്മനഗരമായ റാമ്പൂരിൽ വൻ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്നും കൊണ്ടുവന്ന വിക്‌ടോറിയൻ രഥത്തിലാണ് മുലായത്തെ, ജന്മദിനമായ നാളെ നഗരത്തിലേക്ക് ആനയിക്കുക. ഇപ്പോൾ തന്നെ നഗരത്തിൽ ആഘോഷമാണ്. ക്രിസ്മസ് നേരത്തെ എത്തിയതു പോലുള്ള അവസ്ഥയാണ് നഗരത്തിലെവിടെയും. എങ്ങും മുലായത്തിന് ആശംസകളേകി കൊണ്ടുള്ള ബാനറുകളും പോസ്റ്ററുകളും. ബലൂണുകൾ അവിടവിടെ പാറിക്കളിക്കുന്നു. പരിപാടിക്കായി നൂറോളം സ്വാഗത ഗേറ്റുകളാണ് ഉള്ളത്.

ജന്മദിനത്തിനായി ആഘോഷത്തിന്റെ ഭാഗമായി 75 അടി നീളമുള്ള കേക്കാണ് മുലായം മുറിക്കുക. പ്രമുഖ ഗായകർ അണിനിരക്കുന്ന ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷം ഞായറാഴ്ചയും തുടരും. ഈ ആഘോഷത്തിനെല്ലാം മുഖ്യ സംഘാടകന്റെ റോളിലാണ് അസം ഖാനുള്ളത്. അതുകൊണ്ട് കൂടിയാണ് ചെലവ് സംബന്ധിച്ച ചോദ്യങ്ങളുമായി അസം ഖാനെ മാദ്ധ്യമ പ്രവർത്തകർ സമീപിച്ചത്. ആഘോഷത്തിന് പൊടിക്കുന്ന കോടികൾക്കെതിരെ ബിജെപി വിമർശനമുന്നയിച്ച സാഹചര്യത്തിലായിരുന്നു അത്. എന്നാൽ ആരേയും കൂസാക്കാത്ത അസം ഖാൻ, ദാവൂദിന്റെ പേരു പറഞ്ഞ് വിവാദം കൊഴുപ്പിച്ചു.

എന്നാൽ അസംഖാൻ പറഞ്ഞത് പരിഹാസമായി മാത്രം കാണേണ്ട എന്ന വിമർശനവും ഉണ്ട്. ദാവൂദിന്റെ ഡി കമ്പനിയുടെ പ്രധാന കേന്ദ്രമാണേ്രത ഉത്തർ പ്രദേശ്. ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് ദാവൂദിന്റെ മനസ്സറിഞ്ഞുള്ള സഹായം എന്നും കിട്ടാറുണ്ടെന്നാണ് വാദം. ഇതാകാം അസം ഖാൻ പ്രതിഫലിപ്പിച്ചതെന്നാണ് വിമർശനം. 1999നും 2011നും ഇടയിൽ 80 ഓളം രാഷ്ട്രീയക്കാർ ദാവൂദിന്റെ പണക്കരുത്തിൽ തെരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിലെത്തിയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ടെന്നും പറയുന്നു. 100ലധികം എംഎൽഎമാരും ഈക്കാലയളവിൽ ദാവൂദിന്റെ വിശ്വസ്തരായിരുന്നുവെന്ന് റിപ്പോർട്ടിലുണ്ടെന്നാണ് പറയുന്നത്.

ഏതായാലും ലക്ഷ്യം തെറ്റാതെ നിറയൊഴിക്കുന്നവരാണ് ദാവൂദ് എന്ന അധോലോക നേതാവിന്റെ കരുത്ത്. 200 ഓളം ഷാർപ്പ് ഷൂട്ടർമാർ ദാവൂദിന്റെ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതിൽ 130 പേരും ഉത്തർ പ്രദേശുകാർ. നേപ്പാളിലേക്ക് മയക്കുമരുന്ന് കടത്തും യുപി കേന്ദ്രീകരിച്ചാണേ്രത ദാവൂദ് നടത്തുന്നത്. ഈ പശ്ചാത്തലത്തിൽ അസം ഖാന്റെ പിറന്നാൾ ആഘോഷ ചെലവിനെ കുറിച്ചുള്ള പ്രസ്താവനയെ പൂർണ്ണമായും പരിഹാസമായി തള്ളിക്കളയരുതെന്ന് പറയുന്ന ബിജെപി നേതാക്കളും ഉത്തർ പ്രദേശിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP