Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്യം അഖണ്ഡഭാരതം തന്നെ; അടുത്ത ലക്ഷ്യം പാക് അധീന കശ്മീർ തിരിച്ചുപിടിക്കുകയെന്നും റാം മാധവ്; ലോകത്തിന്റെ മുൻ നിരയിൽ ഇന്ത്യ എത്തുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി

ലക്ഷ്യം അഖണ്ഡഭാരതം തന്നെ; അടുത്ത ലക്ഷ്യം പാക് അധീന കശ്മീർ തിരിച്ചുപിടിക്കുകയെന്നും റാം മാധവ്; ലോകത്തിന്റെ മുൻ നിരയിൽ ഇന്ത്യ എത്തുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ അഖണ്ഡ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് നടത്തിയതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. പാക് അധീന കശ്മീർ തിരിച്ചു പിടിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഇന്ത്യൻ അതിർത്തികൾ പുനർനിർണ്ണയിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞത്.

ഘട്ടം ഘട്ടമായി മാത്രമെ അഖണ്ഡ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയൂവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിനെ മുഖ്യധാരയിൽ എത്തിക്കുക എന്നതായിരുന്നു ആദ്യപടി. പാക്കിസ്ഥാൻ അനധികൃതമായി അധീനതയിലാക്കിയിട്ടുള്ള ഇന്ത്യൻ മണ്ണ് വീണ്ടെടുക്കുകയാണ് അടുത്ത നടപടി. ഇതുസംബന്ധിച്ച പ്രമേയം 1994 ൽ പാർലമെന്റ് പാസാക്കിയിട്ടുണ്ട് എന്നും റാം മാധവ് പറഞ്ഞു.

21-ാം നൂറ്റാണ്ടിലെ ഭാരതം 20-ാം നൂറ്റാണ്ടിലേതിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. സ്വാതന്ത്ര്യം ലഭിച്ച ജനതയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സ്വാതന്ത്ര്യ സമര സേനാനികൾ നയിച്ച ഇന്ത്യയായിരുന്നു 20-ാം നൂറ്റാണ്ടിലേത്. എന്നാൽ 21-ാം നൂറ്റാണ്ട് പ്രതീക്ഷകൾ വച്ചുപുലർത്തുന്ന യുവാക്കളുടേത് ആയിരിക്കും. ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യ എത്തുക എന്നത് ഉറപ്പാണെന്നും റാം മാധവ് അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP