Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനയ്യക്കു വേണ്ടി പ്രചരണം നടത്തിയത് അദ്ദേഹം പാർലമെന്റിൽ എത്തണമെന്ന ആഗ്രഹം കൊണ്ട്; അതിന്റെ പേരിൽ നഷ്ടമായത് നാല് അവസരങ്ങൾ എന്നും ബോളിവുഡ് താരം സ്വര ഭാസ്‌കർ; എതിർ ശബ്ദങ്ങൾ വിളിച്ചുവരുത്തന്നവർക്കു വേണ്ടി ബ്രാൻഡുകൾ മുതൽമുടക്കില്ലെന്നും സ്വര

കനയ്യക്കു വേണ്ടി പ്രചരണം നടത്തിയത് അദ്ദേഹം പാർലമെന്റിൽ എത്തണമെന്ന ആഗ്രഹം കൊണ്ട്; അതിന്റെ പേരിൽ നഷ്ടമായത് നാല് അവസരങ്ങൾ എന്നും ബോളിവുഡ് താരം സ്വര ഭാസ്‌കർ; എതിർ ശബ്ദങ്ങൾ വിളിച്ചുവരുത്തന്നവർക്കു വേണ്ടി ബ്രാൻഡുകൾ മുതൽമുടക്കില്ലെന്നും സ്വര

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയും ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ കനയ്യ കുമാറിന് വേണ്ടി ക്യാമ്പയിൻ നടത്തിയതിന് പിന്നാലെ തനിക്ക് പരസ്യചിത്രങ്ങളിൽ അവസരങ്ങൾ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സ്വര ഭാസ്‌കർ. തെരഞ്ഞെടുപ്പ് കാമ്പയിന് ശേഷം നാല് ബ്രാൻഡുകൾ തനിക്ക് നഷ്ടമായെന്ന് സ്വര ഭാസ്‌കർ വ്യക്തമാക്കി. താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും മത്സരിക്കാൻ ആരെങ്കിലും സീറ്റ് നൽകിയാൽ സ്വീകരിക്കില്ലെന്നും സ്വര ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളുകളെ ബ്രാൻഡുകൾക്ക് വേണ്ടെന്ന് സ്വര ഭാസ്‌കർ പറയുന്നു. എതിർ ശബ്ദങ്ങൾ വിളിച്ചുവരുത്തുന്നവർക്ക് ബ്രാൻഡുകൾ മുതൽ മുടക്കില്ല. ഞാൻ വളരെ കൃത്യമായി ചില കൂട്ടങ്ങളെ പിന്തുണയ്ക്കുകയും അതേപോലെ മറ്റ് ചില കൂട്ടങ്ങളെ എതിർക്കുകയും ചെയ്യുന്നു. എന്നാൽ ഒരു ബ്രാൻഡിനെ സംബന്ധിച്ച് മാർക്കറ്റിൽ എല്ലാവരുമുണ്ടെന്നും സ്വര ഭാസ്‌ക്കർ പറയുന്നു.

'ഞാൻ കനയ്യകുമാറിന് വേണ്ടി പ്രചാരണം നടത്തി. കാരണം അദ്ദേഹം പാർലമെന്റിൽ എത്തണമെന്ന് ഞാൻ കരുതുന്നു. എന്നാൽ പ്രജ്ഞയുമായി ബന്ധപ്പെട്ട സംഭവം നടന്നപ്പോൾ ഞാൻ മറ്റ് സ്ഥലങ്ങളിലേക്ക് പോയി. കാരണം എനിക്ക് ജനങ്ങളോട് സംസാരിക്കണമായിരുന്നു. ഒരു പൗരനെന്ന നിലയിൽ തെരഞ്ഞെടുപ്പ് എങ്ങനെ നടക്കണമെന്നതിനെകുറിച്ച് നല്ല ബോധമുണ്ടായിരുന്നു.ഇത് എനിക്ക് വളരെ നല്ലൊരു അനുഭവമാണെന്നും'സ്വര ഭാസ്‌കർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യത്യസ്ത പാർട്ടികളിലെ ആറോളം സ്ഥാനാർത്ഥികൾക്കായി സ്വര ഭാസ്‌കർ പ്രചാരണം നടത്തിയിരുന്നു.

ബോളിവുഡിനെ എങ്ങനെ ഉപയോഗിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നന്നായി അറിയാമെന്നും എന്നാൽ ബോളിവുഡിനെ ഇതുപോലെ ഉപയോഗിച്ച മറ്റൊരു സർക്കാർ ഇല്ലെന്നും സ്വര പറയുന്നു.

ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിക്കുന്നതിനൊപ്പം തന്റെ നിലപാടുകൾ കൃത്യമായി പറയാനും സ്വര ഭാസ്‌കർ ശ്രമിക്കാറുണ്ട്. ഈ തെരഞ്ഞെടുപ്പിലും അത്തരം പ്രസ്താവനകളിലൂടെ സ്വര ശ്രദ്ധേയമായിരുന്നു. അതിന് പിന്നാലെയാണ് തന്റെ നിലപാടുകൾ കരിയറിലെ അവസരങ്ങൾ കുറച്ചുവെന്ന വെളിപ്പെടുത്തലുമായി താരം രംഗത്തുവന്നിരിക്കുന്നത്.

ബീഹാറിലെ ബഗുസരായ് മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി കനയ്യകുമാറിന് വേണ്ടി ശക്തമായ നിലപാടാണ് സ്വര ഭാസ്‌കർ എടുത്തത്. കനയ്യക്കു വേണ്ടി പല പ്രമുഖരും രംഗത്തുവന്നിരുന്നു. ബിജെപിക്കും ആർജെഡിക്കും എതിരെ ശക്തമായ മത്സരമാണ് ബഗുസരായ് മണ്ഡലത്തിൽ കനയ്യ കാഴ്‌ച്ചവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP