ഹിന്ദു ആയിരിക്കുന്നതിൽ ലജ്ജിക്കുന്നു': സംഘപരിവാറിനെതിരേ ബോളിവുഡ് നടി; സ്വര ഭാസ്കറിന്റെ പ്രതികരണം ട്വിറ്ററിലുടെ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഗുരുഗ്രാമിൽ നമസ്കാരം നടത്തുന്നവർക്കെതിരെ പ്രതിഷേധിച്ച സംഘപരിവാർ സംഘടകളുടെ നടപടിയെ വിമർശിച്ച് ബോളിവുഡ് നടി സ്വര ഭാസ്ക്കർ. 'ഹിന്ദു ആയിരിക്കുന്നതിൽ ലജ്ജിക്കുന്നു' എന്നാണ് ട്വിറ്ററിൽ താരം കുറിച്ചത്.
ബജ്റംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ ഉൾപ്പെടുന്ന സംഘപരിവാർ പ്രവർത്തകരാണ് വെള്ളിയാഴ്ച ഗുരുഗ്രാമിലെ മൈതാനത്ത് നമസ്കാരത്തിനെത്തിയ വിശ്വാസികൾക്ക് നേരെ പ്രതിഷേധവുമായി എത്തിയത്. ജയ് ശ്രീറാം വിളിച്ചായിരുന്നു പ്രതിഷേധം.
'സമാധാനപരമായി പ്രാർത്ഥിക്കാൻ ശ്രമിക്കുന്ന മറ്റ് മതവിശ്വാസികളെ ശല്യപ്പെടുത്തുമ്പോൾ ചില ഗുണ്ടകൾ എന്റെ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് കാണുന്നു. ഇതു എന്റെ ദൈവത്തിനും എന്റെ ഹിന്ദു മതത്തിനും അപമാനമാണ്. ഇത്തരം ആളുകളിൽ ലജ്ജിക്കുന്നു'- എന്നാണ് സ്വര ട്വിറ്ററിൽ കുറിച്ചത്.
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍