Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുഡ് ഓൺ യു ദീപിക'; വിദ്യാർത്ഥികളെ പിന്തുണച്ച് ജെഎൻയുവിലെത്തിയ ദീപിക പദുക്കോണിന് അഭിനന്ദനവുമായി ബോളിവുഡ് താരം സ്വര ഭാസ്‌കർ; നടിതോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിച്ച് സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ഐഷേ ഘോഷും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു കേന്ദ്ര സർവകലാശാലയിൽ അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ദീപിക പദുക്കോണിന് അഭിനന്ദനവുമായി സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ഐഷേ ഘോഷും ബോളിവുഡ് താരം സ്വര ഭാസ്‌കർ. 'ഗുഡ് ഓൺ യു ദീപിക'എന്നായിരുന്നു സ്വര ദീപിക പദുക്കോണിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്.

ഞായറാഴ്ച ക്യാമ്പസിൽ നടന്ന അക്രമത്തിനെതിരെ അദ്ധ്യാപകരും വിദ്യാർത്ഥികളും സർവകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദർശനം.ദീപികയോടപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഐഷേ ഘോഷ് ഫേസ്‌ബുക്കിൽ ദീപികക്ക് അഭിനന്ദനമറിയിച്ചത്. നിങ്ങളെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു എന്ന കുറിപ്പോടൊപ്പമാണ് ഫേസ്‌ബുക്കിലെ പോസ്റ്റ്.

എല്ലാ അനീതിക്കെതിരെയും ശബ്ദമുയർത്തണമെന്നും പോസ്റ്റിൽ പറയുന്നു. ജെഎൻയു ക്യാമ്പസിൽ നേരിട്ടെത്തിയാണ് ദീപിക പിന്തുണ പ്രഖ്യാപിച്ചത്. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെ.എൻ.യുവിൽ എത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാർത്ഥി നേതാക്കളിൽ ചിലരോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു.

ദീപികയുടെ സന്ദർശനത്തിന് പിന്നാലെ അവരുടെ സിനിമകൾ ബഹിഷകരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവും രംഗത്തെത്തി. ജെഎൻയുവിലെ തുകഡേ തുകഡേ ഗ്യാങ്ങിനും അഫസൽ ഗ്യാങ്ങിനും ദീപിക പിന്തുണ നൽകിയിരിക്കുകയാണ. അതിനാൽ അവരുടെ സിനിമകൾ ബഹിഷകരിക്കണമെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ട്വിറ്ററിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP