Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വര ഭാസ്‌കറിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ അറ്റോർണി ജനറലിന്റെ അനുമതിയില്ല; നടിയുടെ അഭിപ്രായ പ്രകടനം സ്വന്തം കാഴ്ചപ്പാട് മാത്രമാണെന്നും അത് പരമോന്നത കോടതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കെ.കെ വേണുഗോപാൽ

സ്വര ഭാസ്‌കറിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ അറ്റോർണി ജനറലിന്റെ അനുമതിയില്ല; നടിയുടെ അഭിപ്രായ പ്രകടനം സ്വന്തം കാഴ്ചപ്പാട് മാത്രമാണെന്നും അത് പരമോന്നത കോടതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കെ.കെ വേണുഗോപാൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന്റെ പേരിൽ ബോളിവുഡ് താരം സ്വര ഭാസ്‌കറിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാനാവില്ല. അറ്റോർണി ജനറൽ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഇത്.

ഹർജി നൽകാനൊരുങ്ങിയ അഭിഭാഷകന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ച സാഹചര്യത്തിലാണിത്. കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതിന് അറ്റോർണി ജനറലിന്റെ അനുമതി ആവശ്യമാണ്.

നടിയുടെ അഭിപ്രായ പ്രകടനം സ്വന്തം കാഴ്ചപ്പാട് മാത്രമാണെന്നും അത് പരമോന്നത കോടതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അവർ കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലോ അതിന് ലക്ഷ്യമിട്ടോ ഒന്നും പറഞ്ഞിട്ടില്ലെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. നടിയുടെ അഭിപ്രായ പ്രകടനം ക്രമിനൽ കോടതിയലക്ഷ്യമല്ലെന്നും അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. മുംബൈയിൽ നടന്ന ഒരു ചടങ്ങിനിടെ സ്വര ഭാസ്‌കർ നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP