Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പശുക്കളെകൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കുമെന്ന് സ്വാമി നിത്യാനന്ദ; നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും;നിങ്ങൾക്ക് ഇത് രേഖപ്പെടുത്തി വെക്കാം ഒരു വർഷത്തിനകം താനിത് തെളിയിക്കുമെന്ന് സ്വാമിയുടെ വെല്ലുവിളിയും

പശുക്കളെകൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കുമെന്ന് സ്വാമി നിത്യാനന്ദ; നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും;നിങ്ങൾക്ക് ഇത് രേഖപ്പെടുത്തി വെക്കാം ഒരു വർഷത്തിനകം താനിത് തെളിയിക്കുമെന്ന് സ്വാമിയുടെ വെല്ലുവിളിയും

ന്യൂഡൽഹി: വീണ്ടും വിവാദ സ്വാമിയുടെ പുതിയ കണ്ടുപിടുത്തം. പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാൻ കഴിയുമെന്ന അവകാശവാദവുമായി വിവാദ സ്വാമി നിത്യാനന്ദ.കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇത്തരത്തിലൊരു പരീക്ഷണം താൻ നടത്തി. അത് വിജയിച്ചതിന് പിന്നാലെയാണ് താൻ ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്താൻ തീരുമാനിച്ചത്. നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. നിങ്ങൾക്ക് ഇത് രേഖപ്പെടുത്തി വെക്കാം ഒരു വർഷത്തിനകം താനിത് തെളിയിക്കുമെന്ന് വെല്ലുവിളിയും നടത്തി

നടി രഞ്ജിതയുമൊത്തുള്ള കിടപ്പറ രംഗങ്ങൾ പുറത്തുവന്നതിലൂടെ വിവാദ നായകനായ നിത്യാനന്ദ നേരത്തെയും ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നു.മനുഷ്യബോധത്തിന് അതീതമായ മുന്നേറ്റത്തിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും നിത്യാനന്ദ വ്യക്തമാക്കി. നിങ്ങൾക്ക് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടോ? താൻ ആ കണ്ടുപിടുത്തത്തിന് അരികെയാണ്. ശാസ്ത്രത്തിലൂടെ തന്നെ താൻ ഇത് തെളിയിക്കും'

കുരങ്ങുകൾക്കും മറ്റ് ചില മൃഗങ്ങൾക്കും മനുഷ്യർക്ക് ഉള്ളത് പോലെ ചില അവയവങ്ങൾ ഇല്ല. എന്നാൽ മനുഷ്യബോധത്തിന് അതീതമായ ചില മുന്നേറ്റങ്ങളിലൂടെ അവയുടെ ശരീരത്തിലെ അവയവങ്ങളെ ഇത്തരത്തിൽ മാറ്റി എടുക്കാൻ കഴിയും. ശാസ്ത്രീയമായി തന്നെ താനത് തെളിയിക്കുമെന്നും നിത്യാനന്ദ കൂട്ടിച്ചേർത്തു.സിംഹങ്ങൾക്കും കടുവകൾക്കും കുരങ്ങുകൾക്കുമായി ശരിയായ ഭാഷാ കോഡുകളും താൻ വികസിപ്പിക്കുന്നുണ്ടെന്നും നിത്യാനന്ദ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP