Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

അന്ധവിശ്വാസമെന്ന കരിനിഴൽ വീണ് കാവ്യയുടെ സ്വപ്നം; ദരിദ്ര മാതാപിതാക്കളോട് വാശിപിടിച്ച് സ്വന്തമാക്കി ശൗചാലയം അന്ധവിശ്വാസത്തിന്റെ പേരുപറഞ്ഞെത്തിയ നാട്ടുകാർ ഉപയോഗിക്കാൻ പാടില്ലെന്ന് വിലക്കി; കക്കൂസ് പണിതത് കാലങ്ങളായി നാഗസഞ്ചാരമുള്ള സ്ഥലത്തെന്ന് മുട്ടാപ്പോക്ക്; എല്ലാവീട്ടിലും ശൗചാലയമെന്ന വികസനം ഉയർത്തുന്ന പ്രധാനമന്ത്രി ഈ കഥയൊന്ന് കേൾക്കണം

അന്ധവിശ്വാസമെന്ന കരിനിഴൽ വീണ് കാവ്യയുടെ സ്വപ്നം; ദരിദ്ര മാതാപിതാക്കളോട് വാശിപിടിച്ച് സ്വന്തമാക്കി ശൗചാലയം അന്ധവിശ്വാസത്തിന്റെ പേരുപറഞ്ഞെത്തിയ നാട്ടുകാർ ഉപയോഗിക്കാൻ പാടില്ലെന്ന് വിലക്കി; കക്കൂസ് പണിതത് കാലങ്ങളായി നാഗസഞ്ചാരമുള്ള സ്ഥലത്തെന്ന് മുട്ടാപ്പോക്ക്; എല്ലാവീട്ടിലും ശൗചാലയമെന്ന വികസനം ഉയർത്തുന്ന പ്രധാനമന്ത്രി ഈ കഥയൊന്ന് കേൾക്കണം

മറുനാടൻ ഡെസ്‌ക്‌

എല്ലാവീട്ടിലും ശൗചാലയമെന്ന് പരസ്യത്തിൽ പറയുന്ന പ്രധാനമന്ത്രി ദക്ഷിണകന്നഡയിലെ മൂഡബിദ്രിയിലെ എട്ടുവയസുകാരിയുടെ സങ്കടമൊന്ന് കേൾക്കണം. കാവ്യയുടെ ഏറെ നാളത്തെ സ്വപ്‌നത്തിനായിരുന്നു അന്ധവിശ്വാസമെന്ന കരിനിഴൽ വീണത്. ശിർത്താടി മൂഡുകൊണാജെ കുദ്രെയിലെ ഷീന-ലീല ദമ്പതിമാരുടെ ഇളയമകൾ കാവ്യയ്ക്ക് തിരിച്ചറിവിന്റെ പ്രായമായതുതൊട്ടുള്ള ആവശ്യമായിരുന്നു സ്വന്തമായൊരു ശൗചാലയം

ദരിദ്രരായ മാതാപിതാക്കളോട് വാശിപിടിച്ച് സ്വന്തമാക്കിയ ശൗചാലയം അന്ധവിശ്വാസത്തിന്റെ പേരുപറഞ്ഞെത്തിയ നാട്ടുകാരുടെ പ്രതിഷേധത്താൽ ഉപയോഗിക്കാൻപറ്റാത്ത സങ്കടത്തിലാണ് ആ എട്ടുവയസ്സുകാരി. അന്ധവിശ്വാസം വിലങ്ങുതടിയായപ്പോൾ ഒരു പെൺകുട്ടിയുടെ സ്വപ്‌നമാണ് ഇവിടെ ഇല്ലാതെയാകുന്നത്. അതിന് ബദലായി ഒന്നും തന്നെയില്ലതെന്നാണ് യാഥാർത്ഥ്യം.

Stories you may Like

ശിർത്താടി മൂഡുകൊണാജെ കുദ്രെയിലെ ഷീന-ലീല ദമ്പതിമാരുടെ ഇളയമകൾ കാവ്യയ്ക്ക് തിരിച്ചറിവിന്റെ പ്രായമായതുതൊട്ടുള്ള ആവശ്യമായിരുന്നു സ്വന്തമായൊരു ശൗചാലയം. അടുത്തിടെ ഒറ്റമുറി വീടിന്റെ മേൽക്കൂരയിലെ പുല്ല് മാറ്റി ഓടിടാനായി ബാങ്കിൽനിന്നെടുത്ത ഒന്നരലക്ഷത്തിന്റെ കടബാധ്യത ഉണ്ടായിരുന്ന അച്ഛൻ ഷീന മകളെ ആശ്വസിപ്പിക്കാൻശ്രമിച്ചെങ്കിലും അവൾ കൂട്ടാക്കിയില്ല.

കക്കൂസ് പണിതില്ലെങ്കിൽ സ്‌കൂളിൽപോകില്ലെന്നായി ആ മിടുക്കി. മകളുടെ വാശിക്കുമുന്നിൽ അമ്മ ലീലയുടെ ആകെയുണ്ടായിരുന്ന സ്വർണവള വിറ്റ് 30,000 രൂപകൊണ്ട് നിർമ്മാണം തുടങ്ങി. എന്നാൽ, കാവ്യയുടെ സന്തോഷം അധികംനീണ്ടില്ല. കക്കൂസ് ഉപയോഗിക്കുന്നത് തടഞ്ഞ് നാട്ടുകാർ രംഗത്തെത്തി. കാലങ്ങളായി നാഗസഞ്ചാരമുള്ള സ്ഥലത്താണ് കക്കൂസ് പണിതതെന്നും അത് ഉപയോഗിക്കാൻപാടില്ലെന്നും നാട്ടുകാർ ഭീഷണിപ്പെടുത്തി.

ഒരുപാട് കഷ്ടതകൾ സഹിച്ച്, ഉള്ളതെല്ലാം വിറ്റുപെറുക്കി നിർമ്മിച്ച കക്കൂസ് ഉപയോഗിക്കാൻ കഴിയാത്തതിലുള്ള വീട്ടുകാരുടെ സങ്കടം മാറ്റാനുള്ള ഉപാധിയും നാട്ടുകാർ ഉപദേശിച്ചു. ജോത്സ്യൻ നിർദ്ദേശിക്കുന്ന പരിഹാരക്രിയ ചെയ്യുക. തനിക്കുമുന്നിൽ മറ്റൊരുമാർഗവുമില്ലാത്ത ഷീന ഇതിന് സമ്മതിച്ചിരിക്കുകയാണിപ്പോൾ. എന്നാൽ, പരിഹാരപൂജയ്ക്കായി എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ ദരിദ്രകുടുംബം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP