Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

നാട്ടിൽ പോകണം എന്നാവശ്യപ്പെട്ടു സ്‌റ്റേഷനിലേക്ക് എത്തിയ അന്തർ സംസ്ഥാന തൊഴിലാളികളെ തൊഴിച്ചു; പൊലീസുകാരന് സസ്‌പെൻഷൻ

നാട്ടിൽ പോകണം എന്നാവശ്യപ്പെട്ടു സ്‌റ്റേഷനിലേക്ക് എത്തിയ അന്തർ സംസ്ഥാന തൊഴിലാളികളെ തൊഴിച്ചു; പൊലീസുകാരന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

ബെംഗലൂരു: നാട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടെത്തിയ അന്തർ സംസ്ഥാന തൊഴിലാളികളെ തൊഴിച്ച പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനു മുന്നിൽ എത്തിയ തൊഴിലാളികളെ മർദിച്ച കെ.ജി ഹള്ളി സ്‌റ്റേഷനിലെ എഎസ്ഐ രാജാ സാഹെബിനെയാണ് സസ്‌പെൻഡ് ചെയ്തത്.

നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവുമായി ഉത്തർ പ്രദേശിൽ നിന്നുള്ള തൊഴിലാളികൾ ബെംഗലൂരു കെ.ജി ഹള്ളി പൊലീസ് സ്‌റ്റേഷന് മുന്നിൽ സംഘടിക്കുകയായിരുന്നു. ഇവരോട് സംസാരിക്കാനെത്തിയ രാജാ സാഹെബ് സൗകര്യങ്ങൾ ഒരുക്കുന്നതുവരെ സമാധാനം പാലിച്ച് കഴിയണമെന്നും താമസ സ്ഥലങ്ങളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. തൊഴിലാളികൾ പിന്മാറാൻ തയാറാകാതിരുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട എ.എസ്.പെ രാജാ സാഹെബ് അവരെ ഭീഷണിപ്പെടുത്തുകയും ചവിട്ടി ഓടിക്കുകയുമായിരുന്നു.

തൊഴിലാളികളോട് മോശമായി സംസാരിക്കുന്നതും കാലുകൊണ്ട് തൊഴിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതെ തുടർന്ന് രാജാ സാഹബിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ എഎസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് ശരണപ്പ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP