Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളേജ് ഹോസ്റ്റലിൽ അടിവസ്ത്രമഴിച്ചുള്ള ആർത്തവ പരിശോധന: മൂന്ന് ജീവക്കാർക്ക് സസ്‌പെൻഷൻ; അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; ആർത്തവ സമയത്ത് ഭക്ഷണം ഡൈനിങ് ഹാളിൽ നൽകില്ലെന്നും ആർത്തവമുള്ള കുട്ടികൾ കട്ടിലിൽ കിടക്കാൻ പാടില്ല, തറയിൽ കിടക്കണമെന്നും നിർബന്ധമെന്ന് വിദ്യാർത്ഥിനികൾ

കോളേജ് ഹോസ്റ്റലിൽ അടിവസ്ത്രമഴിച്ചുള്ള ആർത്തവ പരിശോധന: മൂന്ന് ജീവക്കാർക്ക് സസ്‌പെൻഷൻ; അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; ആർത്തവ സമയത്ത് ഭക്ഷണം ഡൈനിങ് ഹാളിൽ നൽകില്ലെന്നും ആർത്തവമുള്ള കുട്ടികൾ കട്ടിലിൽ കിടക്കാൻ പാടില്ല, തറയിൽ കിടക്കണമെന്നും നിർബന്ധമെന്ന് വിദ്യാർത്ഥിനികൾ

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഗൂജറാത്തിലെ ഭുജ് ശ്രീ സഹ്ജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിനികെളെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ മൂന്ന് പേർക്ക് സസ്‌പെൻഷൻ. ആർത്തവ ദിനങ്ങളിലാണോയെന്നറിയാൻ 68 പെൺകുട്ടികളെ കോളേജ് ഹോസ്റ്റലിൽ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തിലാണ് നടപടി. ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് ജീവനക്കാരെയാണ് സസ്‌പെൻഡ് ചെയ്തത്. ദേശീയ വനിതാ കമ്മീഷന്റെ നിർദേശപ്രകാരമായിരുന്നു നടപടി.

കോളജിലെത്തിയ വനിതാ കമ്മീഷൻ അംഗങ്ങൾ സംഭവത്തിനിരയായ 68ൽ 44 വദ്യാർഥിനികളുമായും സംസാരിച്ചു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് തങ്ങൾക്ക് ലഭിച്ചതെന്നും കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി. കോളജിൽ അഡ്‌മിഷൻ നൽകുന്ന സമയത്ത് വിദ്യാർത്ഥിനികളിൽ നിന്ന് ചില നിബന്ധനകൾ ഒപ്പിട്ട് വാങ്ങിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ആർത്തവ സമയത്ത് ഭക്ഷണം ഡൈനിങ് ഹാളിൽ നൽകില്ല, ആർത്തവമുള്ള കുട്ടികൾ കട്ടിലിൽ കിടക്കാൻ പാടില്ല, തറയിൽ കിടക്കണം തുടങ്ങിയ നിബന്ധനകൾ അംഗീകരിച്ചെന്ന് ഒപ്പിട്ടു വാങ്ങിയ ശേഷമേ കോളജ് ഹോസ്റ്റലിൽ അഡ്‌മിഷൻ നല്കുമായിരുന്നുള്ളുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. പെൺകുട്ടികൾക്ക് ആർത്തവുമുണ്ടോ എന്ന കാര്യം രേഖപ്പെടുത്തന്നതിന് രജിസ്റ്റർ ബുക്കും ഇവിടെ ഉണ്ടായിരുന്നുവെന്നും കമ്മീഷൻ കണ്ടെത്തി.

ആർത്തവസമയത്ത് അടുക്കളയിലും അമ്പലത്തിലും വിദ്യാർത്ഥിനികൾ കയറിയെന്ന സംശയത്തെ തുടർന്നാണ് കോളജിൽ പരിശോധന നടത്തിയത്. ഹോസ്റ്റലിനു പുറത്ത് സാനിറ്ററി നാപ്കിൻ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ, ഹോസ്റ്റൽ വാർഡൻ ഈ വിവരം കോളജ് പ്രിൻസിപ്പലിനെ അറിയിച്ചു. പെൺകുട്ടികളോട് കോളജിന്റെ കോമൺ ഏരിയയിലേക്ക് എത്താൻ നിർദേശിച്ച ശേഷമായിരുന്നു പരിശോധന.

കുട്ടികളെ ഓരോരുത്തരെയായി ശുചിമുറിയിലേക്ക് കയറ്റിയ ശേഷം വസ്ത്രമഴിച്ച് പരിശോധിക്കുകയായിരുന്നു ചെയ്തതെന്നാണ് വിവരം. വിദ്യാർത്ഥിനികൾ തന്നെയാണ് ഈ വിവരം അറിയിച്ചത്. പ്രിൻസിപ്പലടക്കം നാലു വനിതകൾ ചേർന്നാണ് കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത്. ആർത്തവ സമയത്ത് മറ്റു പെൺകുട്ടികളുമായി ഇടപഴകുന്നതിനും ഇവിടെ വിലക്കുണ്ടെന്നാണ് കുട്ടികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP