Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തന്റെ നാശം കാണാൻ മന്ത്രവാദം ചെയ്യുന്നെന്ന് സംശയം; യുവാവ് അമ്മായിയെ കൊലപ്പെടുത്തി

തന്റെ നാശം കാണാൻ മന്ത്രവാദം ചെയ്യുന്നെന്ന് സംശയം; യുവാവ് അമ്മായിയെ കൊലപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: യുവാവ് അമ്മായിയെ വെട്ടിക്കൊലപ്പെടുത്തിയത് തന്റെ നാശം കാണാൻ മന്ത്രവാദം നടത്തിയെന്ന സംശയത്തിന്റെ പേരിൽ. കഴിഞ്ഞ ​ദിവസമാണ് രാജു എന്ന യുവാവിന്റെ വെട്ടേറ്റ് ശാന്തിമീന എന്ന സ്ത്രീയാണ് മരിച്ചത്. മധ്യപ്രദേശിലെ കാതര ഹിൽസ് ഏരിയയിലാണ് സംഭവം.

മന്ത്രവാദം നടത്തിയെന്ന സംശയത്തിൽ യുവാവ് അമ്മായിയെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീടിന്റെ മുറ്റം അടിക്കുന്നതിനിടെയാണ് രാജു മഴുകൊണ്ട് അമ്മായിയെ ആക്രമിച്ചത്. താൻ നശിക്കുന്നത് കാണാനായാണ് അമ്മായി മന്ത്രവാദം നടത്തുന്നതെന്നായിരുന്നു ഇയാളുടെ സംശയം. ഗുരുതരമായി പരിക്കേറ്റ മീനയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേ സമയം ബന്ധുക്കളുടെ പരാതിയിൽ പ്രതിയെ പൊലീസ് പിടികൂടി.

ഭർത്താവ് മരിച്ചതിന് പിന്നാലെ മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. പ്രതി മരിച്ച സ്ത്രീയുടെ അനന്തരവനാണ്. ഉച്ചയ്ക്ക് മുറ്റം അടിച്ചുവാരുന്നതിനിടെയാണ് ഇയാൾ മഴുവുമായി വീട്ടിലെത്തിയത്. മഴു ഉപയോഗിച്ച് സ്ത്രീയുടെ കഴുത്തിൽ തുടർച്ചയായി വെട്ടുകയായിരുന്നു. തന്റെ നാശം കാണാനായി അമ്മായി മന്ത്രവാദം ചെയ്യുന്നുവെന്ന സംശയത്തിലാണ് രാജു ഈ കൃത്യം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP