Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൃദ്ധരായ ആറുപേരെ ആൾക്കൂട്ടം ആക്രമിച്ചത് ദുർമന്ത്രവാദം ആരോപിച്ച്; വീടുകളിൽ അതിക്രമിച്ച് കയറിയവർ വൃദ്ധരുടെ പല്ല് അടിച്ച് കൊഴിച്ചത് വായിൽ വെച്ചുകൊടുത്ത മനുഷ്യ വിസർജ്യം കഴിക്കാത്തിനാൽ; സംഭവത്തിൽ അറസ്റ്റിലായത് 22 സ്ത്രീകളടക്കം 29 പേർ

വൃദ്ധരായ ആറുപേരെ ആൾക്കൂട്ടം ആക്രമിച്ചത് ദുർമന്ത്രവാദം ആരോപിച്ച്; വീടുകളിൽ അതിക്രമിച്ച് കയറിയവർ വൃദ്ധരുടെ പല്ല് അടിച്ച് കൊഴിച്ചത് വായിൽ വെച്ചുകൊടുത്ത മനുഷ്യ വിസർജ്യം കഴിക്കാത്തിനാൽ; സംഭവത്തിൽ അറസ്റ്റിലായത് 22 സ്ത്രീകളടക്കം 29 പേർ

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: വൃദ്ധരായ ആറു പേരെ ആൾക്കൂട്ടം ആക്രമിച്ചത് ദുർമന്ത്രവാദികൾ എന്നാരോപിച്ച്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാർപൂർ എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അക്രമാസക്തരായ ജനങ്ങൾ ഇവരെ മലം തീറ്റിക്കുകയും പല്ല് അടിച്ചു കൊഴിക്കുകയും ചെയ്തു. ഗ്രാമത്തിൽ സമീപ ദിവസങ്ങളിലുണ്ടായ മരണത്തിന് അക്രമത്തിനിരയായവർ ദുർമന്ത്രവാദം ചെയ്തിട്ടാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.

സമീപ ദിവസങ്ങളിൽ പ്രദേശത്ത് മൂന്ന് സ്ത്രീകൾ രോഗം മൂലം മരിച്ചിരുന്നു. പിന്നീട് ഏഴുപേർ രോഗബാധിതരാകുകയും ചെയ്തതോടെയാണ് മന്ത്രവാദം ആരോപിച്ച് ആൾക്കൂട്ടം ഇവരെ മർദ്ദിച്ചത്.

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഇവരുടെ വീടുകളിൽ അതിക്രമിച്ചു കയറിയ സ്ത്രീകളടങ്ങിയ ആൾക്കുട്ടം ഇവരെ വലിച്ചിഴച്ച് പുറത്തേക്കിറക്കി. ബലം പ്രയോഗിച്ച് മലം വായിൽ വെക്കുകയും വിസ്സമ്മതിച്ചപ്പോൾ അടിച്ച് പല്ല് കൊഴിക്കുകയും ചെയ്തു. ആരും ഇവരെ തടയാൻ ശ്രമിച്ചില്ല. പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. മർദ്ദനമേറ്റ ആറുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ 22 സ്ത്രീകളടക്കം 29 പേരെ അറസ്റ്റ് ചെയ്‌തെന്ന് എസ്‌പി ബ്രിജേഷ് റായ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP