Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎസ്‌ഐ ചാരൻ ഉത്തർപ്രദേശിൽ അറസ്റ്റിലായി; പിടിയിലായത് ഡൽഹി സ്വദേശി ആസിഫലി

ഐഎസ്‌ഐ ചാരൻ ഉത്തർപ്രദേശിൽ അറസ്റ്റിലായി; പിടിയിലായത് ഡൽഹി സ്വദേശി ആസിഫലി

മീററ്റ്: പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ബന്ധമുള്ളയാളെ അറസ്റ്റു ചെയ്തു. ആസിഫലിയെന്ന ആളെയാണ് ഉത്തർപ്രദേശ് ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. മീററ്റിൽ വച്ചായിരുന്നു അറസ്റ്റ്. സൈന്യത്തിന്റെ നിർണ്ണായക വിവരങ്ങൾ പാക് ചാരസംഘടനക്ക് ചോർത്തി നൽകി എന്നാണ് ഇയാൾക്ക് നേരെ ഉയർന്നിരിക്കുന്ന ആരോപണം.

ഡൽഹി സ്വദേശിയാണ് പിടിയിലായ ആസിഫ്. ഇന്ത്യൻ ആർമിയെ സംബന്ധിച്ച രേഖകളും, ഡെബിറ്റ് കാർഡും, പാക്കിസ്ഥാൻ ആസ്ഥാനമായ ഒരു ബാങ്കിലെ പാസ്ബുക്കും, പാക്കിസ്ഥാൻ സിം കാർഡ് അടങ്ങിയ മൊബൈൽ ഫോണും ഇയാുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആസിഫിനെ ചോദ്യം രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തു വരികയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP