Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ കോൺഗ്രസ് ലോക്‌സഭാ അംഗം സുഷ്മിത ദേവിന് കോവിഡ്; അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷയും പാർട്ടിയുടെ ദേശീയ വക്താവുമായ സുഷ്മിതയെ സിൽച്ചാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

മുൻ കോൺഗ്രസ് ലോക്‌സഭാ അംഗം സുഷ്മിത ദേവിന് കോവിഡ്; അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷയും പാർട്ടിയുടെ ദേശീയ വക്താവുമായ സുഷ്മിതയെ സിൽച്ചാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

ഗുവാഹത്തി: മുൻ കോൺഗ്രസ് ലോക്‌സഭാംഗവും അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷയുമായ സുഷ്മിത ദേവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരെ സിൽച്ചാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 'എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങളൊന്നുമില്ല.' 48-കാരിയായ സുഷ്മിത ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വന്ദ്രയും സുഷ്മിതയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു.

അതേസമയം തടവിൽ കഴിയുന്ന കർഷക നേതാവ് അഖിൽ ഗോഗോയ്ക്ക് കോവിഡ് സ്ഥികീരിച്ചെന്ന വാർത്ത അസം സർക്കാർ നിരസിച്ചു. ആരോഗ്യവകുപ്പിൽ നിന്ന് അത്തരം റിപ്പോർട്ടുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ദശരഥ് ദാസ് (ഇൻസ്‌പെക്ടർ ജനറൽ ഓഫ് പ്രിസൺസ്) അറിയിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് കർഷക് മുക്തി സംഗ്രാം സമിതിയുടെ സ്ഥാപകനായ ഗോഗോയി തടവ് അനുഭവിക്കുന്നത്. ഏഴുമാസമായി തടവിലാണ് അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP