Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആധാർ കാർഡ് ഇല്ലാത്തതിനാൽ പാക്കിസ്ഥാൻ പെൺകുട്ടിക്കു ഡൽഹി സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു; വാർത്ത ശ്രദ്ധയിൽപ്പെട്ട സുഷമ സ്വരാജ് ഇടപെട്ടതോടെ പഠിക്കാൻ അനുമതി

ആധാർ കാർഡ് ഇല്ലാത്തതിനാൽ പാക്കിസ്ഥാൻ പെൺകുട്ടിക്കു ഡൽഹി സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു; വാർത്ത ശ്രദ്ധയിൽപ്പെട്ട സുഷമ സ്വരാജ് ഇടപെട്ടതോടെ പഠിക്കാൻ അനുമതി

ന്യുഡൽഹി: ഡൽഹി സ്‌കൂളിൽ പഠിക്കാനെത്തിയ പാക്കിസ്ഥാൻ പെൺകുട്ടിക്കു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം. സ്‌കൂളിൽ പ്രവേശനം നിഷേധിക്കുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി വിഷയത്തിൽ ഇടപെട്ടതോടെയാണു പെൺകുട്ടിക്കു പഠിക്കാൻ അവസരം ഒരുങ്ങിയത്.

വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും തന്നെ സന്ദർശിക്കാനും പെൺകുട്ടിയുടെ കുടുംബത്തോട് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. വൈകുന്നേരം വസതിയിൽ എത്തി തന്നെ കാണാനാണ് ട്വിറ്ററിലൂടെ സുഷമ നിർദേശിച്ചത്.

വിഷയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി സംസാരിച്ചവെന്നും അഡ്‌മിഷൻ ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചുവെന്നും സുഷമ സ്വരാജ് അറിയിച്ചു.

മധു എന്ന പെൺകുട്ടിയും കുടുംബവും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് രണ്ട് വർഷം മുൻപാണ് ഇന്ത്യയിൽ എത്തിയത്. ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിലായിരുന്നു ഡൽഹി സ്‌കൂളിൽ മധുവിനു പ്രവേശനം നിഷേധിക്കപ്പെട്ടത്. പ്രവേശനത്തിന്റെ കാര്യത്തിൽ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും പാക്കിസ്ഥാൻകാരിയായതിനാൽ ആധാർ കാർഡില്ലാത്തതാണ് സ്‌കൂൾ പ്രവേശനത്തിനു തടസമായതെന്നും മധു പറഞ്ഞു.

ഹിന്ദു മതവിശ്വാസികളായ മധുവിന്റെ കുടുംബം അവിടെ നേരിട്ട മതപരമായ അസഹിഷ്ണുതയെത്തുടർന്നാണ് ഇന്ത്യയിലേക്കു താമസം മാറിയത്. പ്രതിസന്ധികളിൽപ്പെട്ട പാക്ക് പൗരന്മാർക്കു വേണ്ടി മുൻപും സുഷമ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ മേയിൽ, 17 വയസുകാരിയായ മഷാൽ മഹേശ്വരിക്ക് സുഷമ നേരിട്ട് ഇടപെട്ട് ഒരു മെഡിക്കൽ കോളജിൽ പ്രവേശനം നേടിക്കൊടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP