Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഞങ്ങൾ പണ്ഡിതന്മാരെയും ഡോക്ടർമാരെയും എഞ്ചിനീയർമാരെയും സൃഷ്ടിച്ചപ്പോൾ നിങ്ങൾ ഉൽപാദിപ്പിച്ചത് തീവ്രവാദികളെ;ഇന്ത്യ ആഗോള ഐടി ശക്തിയാണെങ്കിൽ പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ കയറ്റുമതി ഫാക്ടറി; അയൽരാജ്യത്തെ കടന്നാക്രമിച്ച് സുഷ്മ സ്വരാജ് ഐക്യരാഷ്ട്രസഭയിൽ; വിദേശകാര്യമന്ത്രിയുടെ ശക്തമായ വാക്കുകളെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ഞങ്ങൾ പണ്ഡിതന്മാരെയും ഡോക്ടർമാരെയും എഞ്ചിനീയർമാരെയും സൃഷ്ടിച്ചപ്പോൾ നിങ്ങൾ ഉൽപാദിപ്പിച്ചത് തീവ്രവാദികളെ;ഇന്ത്യ ആഗോള ഐടി ശക്തിയാണെങ്കിൽ പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ കയറ്റുമതി ഫാക്ടറി; അയൽരാജ്യത്തെ കടന്നാക്രമിച്ച് സുഷ്മ സ്വരാജ് ഐക്യരാഷ്ട്രസഭയിൽ; വിദേശകാര്യമന്ത്രിയുടെ ശക്തമായ വാക്കുകളെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ന്യൂയോർക്ക്: ഇന്ത്യ ഡോക്ടർമാരെയും എഞ്ചിനീയർമാരെയും സൃഷ്ടിക്കുമ്പോൾ പാക്കിസ്ഥാന്റെ ലക്ഷ്യം ജിഹാദികളെ ഉണ്ടാക്കുന്നത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യു.എൻ ജനറൽ അസംബ്ലിയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു സുഷമ.

പാക്കിസ്ഥാൻ ജിഹാദ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യക്കാരെ കൊലപ്പെടുത്തുക മാത്രമല്ല, മറിച്ച് അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജനങ്ങളെ കൂടി ഇല്ലാതാക്കുക എന്നതാണെന്നും സുഷമ സ്വരാജ് പറഞ്ഞു.

തീവ്രവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തീവ്രവാദം ആഗോള അഗ്നിയായി മാറിയിരിക്കുകയാണ്. ഇതിന് പരിഹാരം കാണണം. ഞങ്ങളുടേത് ദാരിദ്ര്യത്തിനെതിരായുള്ള പോരാട്ടമാണ്. പക്ഷെ ഞങ്ങളുടെ അയൽക്കാരായ പാക്കിസ്ഥാൻ ഞങ്ങൾക്കെതിരെ പോരാടാനാണ് ആവേശം കാണിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഹസ്തമാണ് വാഗ്ദാനം ചെയ്തത്. പാക്കിസ്ഥാൻ എന്തുകൊണ്ട് ഇത് നിഷേധിക്കുന്നുവെന്നതിന് പാക് പ്രധാനമന്ത്രി ഷാഹിദ് ഖാൻ ഉത്തരം പറയണം. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ് തീവ്രവാദത്തെ കുറിച്ച് പാക്കിസ്ഥാന്റെ നിലപാട്. പിന്നെങ്ങനെ നിങ്ങൾ തീവ്രവാദത്തിനെതിരെ പോരാടുമെന്നും സുഷമ പാക്കിസ്ഥാനോട് ചോദിച്ചു.

ഇന്ത്യ ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് എന്നിവയെല്ലാം സ്ഥാപിക്കുന്നു. എന്നാൽ പാക്കിസ്ഥാൻ തീവ്രവാദ പ്രവർത്തനത്തിനായി ജെ.ഇ.എം, എൽ.ഇ.ടി, ഹഖാനി നെറ്റ് നെറ്റ്‌വർക്ക് എന്നിവയെല്ലാം ഉണ്ടാക്കുന്നു. നമ്മൾ സൃഷ്ടിക്കുന്ന ഡോക്ടർമാർ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നു. എന്നാൽ പാക്കിസ്ഥാൻ സൃഷ്ടിക്കുന്ന ഭീകരർ ജനങ്ങളുടെ ജീവനെടുക്കുന്നു.

ഭീകരവാദികളെയും ജിഹാദികളെയും മാത്രമാണ് പാക്കിസ്ഥാൻ ഇതുവരെ സൃഷ്ടിച്ചത്. ഭീകരരുടെ കേന്ദ്രമായി മാറിയതെങ്ങനെയെന്ന് പാക്കിസ്ഥാൻ ആലോചിക്കണം. ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുമ്പോൾ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ പോരാടുകയാണെന്നും മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിക്കവെയാണ് കേന്ദ്രമന്ത്രി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്.

അതേസമയം ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരെ ശക്തമായി വാദിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തി. ഭീകരവാദത്തിന്റെ ഭീഷണി സംബന്ധിച്ച് സുഷമ സ്വരാജ് ശക്തമായ സന്ദേശമാണ് നൽകിയത്. എന്തുകൊണ്ടാണ് ഈ ഭീഷണിക്കെതിരെ ഒന്നിച്ചു യുദ്ധം ചെയ്യേണ്ടെതന്നതു സംബന്ധിച്ചും അവർ വ്യക്തമാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP