Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീ ടൂ ക്യാംപെയ്ൻ തരംഗമായിരുന്ന സമയത്താണ് സുശാന്തിനെതിരെയും ലൈംഗികാരോപണം ഉയർന്നത്; സഞ്ജന സാംഘിയോട് സുശാന്ത് മോശമായി പെരുമാറി എന്ന തരത്തിലാണ് വാർത്തകൾ പുറത്തു വന്നിരുന്നത്; സത്യം പുറത്ത് വരുന്നത് വരെ സുശാന്ത് ഉറങ്ങിയില്ലെന്ന് പവിത്ര റിഷ്ത സംവിധായകൻ

മറുനാടൻ ഡെസ്‌ക്‌

2018 ഒക്ടോബറിൽ മീ ടൂ കാംപെയ്‌നിന്റെ ഭാഗമായി ഉയർന്ന ലൈംഗികാരോപണം സുശാന്തിനെ വല്ലാതെ ബാധിച്ചുവെന്ന് പവിത്ര റിഷ്ത സംവിധായകന്റെ വെളിപ്പെടുത്തൽ. 2018 ഒക്ടോബറിൽ മീ ടൂ കാംപെയ്‌നിന്റെ ഭാഗമായി ഉയർന്ന ലൈംഗികാരോപണം സുശാന്തിനെ വല്ലാതെ ബാധിച്ചുവെന്ന് പവിത്ര റിഷ്ത സംവിധായകന്റെ വെളിപ്പെടുത്തൽ.

സത്യം പുറത്തു വരുന്നതുവരെ സുശാന്ത് ഉറങ്ങിയില്ലെന്ന് സംവിധായകൻ കുശാൽ സാവേരി പറഞ്ഞു. മീ ടൂ ക്യാംപെയ്ൻ തരംഗമായിരുന്ന സമയത്താണ് സുശാന്തിനെതിരെയും ലൈംഗികാരോപണം ഉയർന്നത്.സഹതാരം സഞ്ജന സാംഘിയോട് സുശാന്ത് മോശമായി പെരുമാറി എന്ന തരത്തിലാണ് വാർത്തകൾ പുറത്തു വന്നിരുന്നത്. ഇതിനെ തുടർന്ന് നാല് ദിവസത്തോളം സുശാന്ത് ഉറങ്ങിയില്ലെന്ന് കുശാൽ വ്യക്തമാക്കുന്നു.സഞ്ജന സത്യം തുറന്നു പറഞ്ഞിന് പിന്നാലെയാണ് സുശാന്ത് സാധാരണ നിലയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതുവരെ സുശാന്ത് അനുഭവിച്ച മാനസിക സമ്മർദം ഭീകരമായിരുന്നുവെന്നും കുശാൽ സാവേരി. ഇൻസ്റ്റഗ്രാമിലാണ് കുശാൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.സുശാന്ത് സിംഗിന് നീതി ആവശ്യപ്പെട്ടു കൊണ്ടാണ് സാവേരി ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പവിത്ര റിഷ്ത സീരിയലിലൂടെയാണ് സുശാന്ത് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.

2018 ജൂലൈ മുതൽ 2019 ഫെബ്രുവരി വരെ ഞാൻ സുശാന്തിനൊപ്പം താമസിച്ചു. ഞാൻ അദ്ദേഹത്തെ ഏറ്റവും ദയനീയമായി കണ്ടത് 2018 ഒക്ടോബറിലെ മീടു ആരോപണത്തിനിടെയാണ്. ശക്തമായ തെളിവുകളില്ലാതെ മാധ്യമങ്ങൾ അദ്ദേഹത്തെ ലക്ഷ്യം വച്ചു. സഞ്ജന സംഘിയുമായി ബന്ധപ്പെടാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു . പക്ഷേ അവർ യുഎസ്എയിലായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സുശാന്തിന് അറിയാമെങ്കിലും അത് തെളിയിക്കാൻ സുശാന്തിന്റെ പക്കൽ തെളിവുകളും ഇല്ലായിരുന്നു. ആരോപണങ്ങൾ നിഷേധിച്ച് സഞ്ജന രംഗത്ത് വരുന്നതുവരെ നാല് ദിവസത്തോളം സുശാന്ത് ഉറങ്ങിയിരുന്നില്ല. പിന്നീട് സഞ്ജന ഈ വിവരങ്ങളെല്ലാം അറിയുകയും എല്ലാം നിഷേധിച്ച് രംഗത്ത് വരികയും ചെയ്തു. ആ യുദ്ധത്തിൽ സുശാന്ത് വിജയിച്ചു.- കുശാൽ സാവേരി ഇൻസ്റ്റയിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP