Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ ഏറ്റവും അധികം ഭീഷണി നേരിടുന്നത് അയൽ രാജ്യമായ പാക്കിസ്ഥാനിൽ നിന്ന്; തീവ്രവാദത്തെ സഹായിക്കുന്നവരെ ലോക രാജ്യങ്ങൾ ഒറ്റപ്പെടുത്തണം; ചർച്ച അവസാനിപ്പിച്ചത് പാക്കിസ്ഥാൻ തീവ്രവാദികളെ മഹാന്മാരായി കാണുന്നതിനാൽ; യുഎൻ ജനറൽ അസംബ്ലിയിൽ ആഞ്ഞടിച്ച് സുഷമ്മ സ്വരാജ്

ഇന്ത്യ ഏറ്റവും അധികം ഭീഷണി നേരിടുന്നത് അയൽ രാജ്യമായ പാക്കിസ്ഥാനിൽ നിന്ന്; തീവ്രവാദത്തെ സഹായിക്കുന്നവരെ ലോക രാജ്യങ്ങൾ ഒറ്റപ്പെടുത്തണം; ചർച്ച അവസാനിപ്പിച്ചത് പാക്കിസ്ഥാൻ തീവ്രവാദികളെ മഹാന്മാരായി കാണുന്നതിനാൽ; യുഎൻ ജനറൽ അസംബ്ലിയിൽ ആഞ്ഞടിച്ച് സുഷമ്മ സ്വരാജ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിൽ തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്ത്യ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് അയൽരാജ്യമായ പാക്കിസ്ഥാനിൽ നിന്നാണ്. ഇത്തരക്കാരെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. പാക്കിസ്ഥാന്റെ നിലപാട് കാരണമാണ് അവരുമായുള്ള ചർച്ച അവസാനിപ്പിച്ചത്. തീവ്രവാദികളെ മഹത്‌വത്കരിക്കുന്ന നിലപാടാണ് പാക്കിസ്ഥാൻ സ്വീകരിക്കുന്നത്. മുംബയ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയെ പാക്കിസ്ഥാൻ സംരക്ഷിക്കുകയാണെന്നും അവർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ വളർന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ പിന്നോട്ടടിക്കുന്ന രണ്ട് ഘടകങ്ങൾ തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവുമാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, തീവ്രവാദ വിഷയത്തിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നത് അയൽരാജ്യമാണ്. അമേരിക്കയുടെ സുഹൃത്തായ പാക്കിസ്ഥാൻ തന്നെയാണ് 9/11 പ്രതിയായ ഒസാമ ബിൻ ലാദനെ ഒളിപ്പിച്ച് വച്ചത്. മുംബയ് ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇപ്പോഴും പാക്കിസ്ഥാനിൽ സ്വതന്ത്രമായി നടക്കുകയാണ്. ലോകരാജ്യങ്ങൾ പാക്കിസ്ഥാന്റെ ഈ ഇരട്ടത്താപ്പ് മനസിലാക്കണമെന്നും സുഷമ ആവശ്യപ്പെട്ടു.

പാക്കിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ ഇന്ത്യ തകർത്തുവെന്നാണ് ഇപ്പോൾ ചിലർ ആരോപിക്കുന്നത്.എന്നാൽ ഇക്കാര്യം ശുദ്ധനുണയാണ്. ഏറ്റവും സങ്കീർണമായ പ്രശ്‌നങ്ങൾ പോലും ചർച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. പാക്കിസ്ഥാനുമായുള്ള ചർച്ചകൾ നിരവധി തവണ തുടങ്ങിയതുമാണ്. എന്നാൽ ഇന്ത്യൻ ജവാന്മാരെ പാക്കിസ്ഥാൻ ആക്രമിച്ചതുകൊണ്ടാണ് ചർച്ചകൾ നിലച്ചതെന്നും സുഷമ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP