Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യം പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കട്ടെ എന്നിട്ട് ചർച്ച ചെയ്യാം; നിലപാട് കടുപ്പിച്ച് സുഷമ്മ സ്വരാജ്; കൊറിയൻ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ തയാറല്ലെന്നും വിദേശകാര്യ മന്ത്രി

ആദ്യം പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കട്ടെ എന്നിട്ട് ചർച്ച ചെയ്യാം; നിലപാട് കടുപ്പിച്ച് സുഷമ്മ സ്വരാജ്; കൊറിയൻ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ തയാറല്ലെന്നും വിദേശകാര്യ മന്ത്രി

ദ്യം പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കട്ടെ എന്നിട്ട് മാത്രമേ ആ രാജ്യവുമായി സമഗ്രചർച്ച സാധ്യമാകൂ എന്ന നിലപാട് കടുപ്പിച്ച് വിദേശകാര്യ മന്ത്രി സുഷമ്മ സ്വരാജ്. കൊറിയൻ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ തയാറല്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ ഭീകരവാദം ഉൾപ്പെടെ വിഷയങ്ങളിൽ ചർച്ച നടത്തും. എന്നാൽ, ഉഭയകക്ഷിതലത്തിൽ സമഗ്ര ചർച്ച നടക്കണമെങ്കിൽ പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കണം.

സമഗ്രചർച്ചയ്ക്കായി നാലു കാര്യങ്ങൾ മുന്നോട്ടുവയ്ക്കാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് താൽപര്യപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു: ഒരു സംഗതി മതി, പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കുക - മോദി സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സുഷമ പറഞ്ഞു.

ചൈന അതിർത്തിയിൽ ദോക് ലായിൽ ഇപ്പോൾ പ്രശ്‌നങ്ങളില്ലെന്നും ചൈനാ പ്രസിഡന്റ് ഷീ ചിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അനൗപചാരിക ചർച്ച പുതിയ രീതിയാണ്. കഴിഞ്ഞ നാലു വർഷത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ വിവിധ രാജ്യങ്ങളിൽനിന്നു 90,000 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സാധിച്ചു.

രോഹിൻഗ്യ വിഷയത്തിൽ, തിരികെ സ്വീകരിക്കാൻ തയ്യാറുള്ള 1222 പേരുടെ പട്ടിക മ്യാന്മാർ നൽകിയിട്ടുണ്ട്. ഉത്തര,ദക്ഷിണ കൊറിയകളുടെ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ല. മധ്യസ്ഥതയ്ക്ക് ഇന്ത്യയെ ആരും സമീപിച്ചിട്ടുമില്ല. ഇറാനു വീണ്ടും ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് തീരുമാനം ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും സുഷമ വ്യക്തമാക്കി.

വായ്പതട്ടിപ്പു നടത്തി രാജ്യം വിട്ട വിജയ് മാല്യയുടെ കേസ് പരിഗണിച്ച ബ്രിട്ടിഷ് കോടതി ഇന്ത്യയിലെ ജയിലുകളുടെ സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെട്ടതിനെ സുഷമ അപലപിച്ചു. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും തമ്മിൽ നടന്ന ചർച്ചയിലും പരാമർശിക്കപ്പെട്ടെന്നും മഹാത്മ ഗാന്ധി,ജവഹർലാൽ നെഹ്‌റു തുടങ്ങിയ ദേശീയനേതാക്കളെ ബ്രിട്ടിഷുകാർ പാർപ്പിച്ച അതേ ജയിലുകളാണ് ഇന്ത്യയിലുള്ളതെന്ന് മോദി വ്യക്തമാക്കിയെന്നും സുഷമ പറഞ്ഞു.

യുഎസിൽ ജോലിയെടുക്കുന്നവരുടെ പങ്കാളികൾക്കുള്ള എച്ച്-4 വീസയ്ക്കു തൊഴിലനുമതി റദ്ദാക്കിയ ട്രംപ് ഭരണകൂട തീരുമാനം പിൻവലിപ്പിക്കാൻ യുഎസ് സെനറ്റിലെയും കോൺഗ്രസിലെയും പ്രതിനിധികളെ ഉപയോഗിച്ചുൾപ്പെടെ പല തലങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP