Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂര്യനെല്ലി കേസിലെ പ്രതികളുടെ പരോൾ നീട്ടി; പ്രതികളുടെ വിവിധ അപേക്ഷകൾ തുറന്ന കോടതിയിൽ വാദംകേൾക്കൽ ആരംഭിച്ചതിനുശേഷം പരിഗണിക്കാമെന്ന് കോടതി

സൂര്യനെല്ലി കേസിലെ പ്രതികളുടെ പരോൾ നീട്ടി; പ്രതികളുടെ വിവിധ അപേക്ഷകൾ തുറന്ന കോടതിയിൽ വാദംകേൾക്കൽ ആരംഭിച്ചതിനുശേഷം പരിഗണിക്കാമെന്ന് കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സൂര്യനെല്ലി പെൺവാണിഭ കേസിലെ പ്രതികളുടെ വിവിധ അപേക്ഷകൾ തുറന്ന കോടതിയിൽ വാദംകേൾക്കൽ ആരംഭിച്ചതിനു ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. അതുവരെ പ്രതികളുടെ പരോൾ കാലാവധി നീട്ടിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു.

കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നവർ, പരോളിലുള്ളവർ, കേസിന്റെ യോഗ്യതയിൽ വാദം നടത്തുന്നവർ, ശിക്ഷയുടെ അളവ് മാത്രം ചോദ്യംചെയ്യുന്നവർ എന്നിങ്ങനെ പ്രതികളുടെ വേർതിരിച്ചുള്ള പട്ടിക മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

പ്രതികളിൽ ഓരോരുത്തരുടെയും പങ്ക്, പ്രതികൾക്കെതിരേ ആരെല്ലാം സാക്ഷിപറഞ്ഞു തുടങ്ങിയവ വ്യക്തമാക്കുന്ന പട്ടിക നൽകാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇപ്പോൾ വീഡിയോ കോൺഫറൻസിങ് വഴിയാണ് സുപ്രീംകോടതിയിൽ വാദം കേൾക്കുന്നത്. സാധാരണനിലയിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ ആരംഭിച്ചശേഷം അപ്പീലുകൾ പരിഗണിക്കും.

1996-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂൾ വിദ്യാർത്ഥിനിയായ 16-കാരിയെ ബസ് കണ്ടക്ടർ തട്ടിക്കൊണ്ടുപോയി നിരവധിപേർക്ക് കാഴ്ചവെച്ചുവെന്നാണ് കേസ്. കേസിൽ 24 പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി 2014 ഏപ്രിലിൽ കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP