Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്കും അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ അപാകതയുണ്ടോയെന്ന് സുപ്രീംകോടതി പരിശോധിക്കുക മെയ് എട്ടിന്; പരാതി നൽകിയ കോൺഗ്രസിനോട് കമ്മീഷന്റെ ഉത്തരവ് ഹാജരാക്കാനും കോടതി നിർദ്ദേശം; കോൺഗ്രസിന്റെ ഹർജി പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന വാർത്തകൾക്കു പിന്നാലെ

മോദിക്കും അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ അപാകതയുണ്ടോയെന്ന് സുപ്രീംകോടതി പരിശോധിക്കുക മെയ് എട്ടിന്; പരാതി നൽകിയ കോൺഗ്രസിനോട് കമ്മീഷന്റെ ഉത്തരവ് ഹാജരാക്കാനും കോടതി നിർദ്ദേശം; കോൺഗ്രസിന്റെ ഹർജി പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന വാർത്തകൾക്കു പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ  അമിത് ഷാക്കും ക്ലീൻ ചിറ്റ് നൽകിയ തെരെഞ്ഞടുപ്പ് കമ്മിഷൻ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ പരാതി മെയ് എട്ടിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹാരജരാക്കണമെന്ന് കോടതി കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

അമിത് ഷായും മോദിയും തെരഞ്ഞെടുപ്പ് റാലിക്കിടെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നും ഇവർക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യെപ്പട്ടായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നത്. മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരായ പരാതികളിൽ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതി പരിശോധിച്ച കമ്മിഷൻ മോദിക്കും അമിത്ഷാക്കും ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.

അതിനിടെ,പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നതയുണ്ടായിരുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഭൂരിപക്ഷം നോക്കി തീരുമാനമെടുക്കുകയെന്ന അപൂർവമായി മാത്രം കൈക്കൊള്ളുന്ന നടപടിയിലൂടെയാണ് രണ്ടു പരാതികളിൽ മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നു കമ്മിഷൻ പ്രഖ്യാപിച്ചത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള പരാമർശത്തിലും സൈന്യത്തിന്റെ പേരിൽ വോട്ടുചോദിച്ചുവെന്ന പരാതിയിലും മോദിക്ക് ക്ലീൻ ചീറ്റ് നൽകാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ ഏകകണ്ഠമായല്ല കൈക്കൊണ്ടതെന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ വാർധയിലാണു രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച്, ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലത്തിലേക്കുള്ള ഒളിച്ചോട്ടമെന്നു മോദി പരാമർശിച്ചത്. എന്നാൽ 'ആണവായുധം ദീപാവലിക്കു പൊട്ടിക്കാനല്ല' എന്ന മോദിയുടെ പരാമർശം ചട്ടലംഘനമല്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരേ സ്വരത്തിലാണു തീരുമാനിച്ചത്.

മഹാരാഷ്ട്രയിലെ ലാത്തൂരിലാണു കന്നിവോട്ടർമാർ ധീരജവാന്മാർക്കായി വോട്ട് സമർപ്പിക്കണമെന്നു മോദി ആഹ്വാനം ചെയ്തത്. മൂന്നംഗ കമ്മിഷനിലെ ഒരംഗം ഈ പരാതികളിലും മോദിക്ക് ക്ലീൻ ചിറ്റ് നൽകുന്നതിനോട് വിയോജിച്ചിരുന്നുവത്രേ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ അശോക് ലവാസ, സുഷിൽ ചന്ദ്ര എന്നിവരാണു കമ്മിഷൻ അംഗങ്ങൾ. കമ്മിഷന്റെ ചട്ടം പത്ത് പ്രകാരം തീരുമാനങ്ങൾ കഴിവതും ഏകകണ്ഠമായിരിക്കണമെന്നു നിർദ്ദേശിക്കുന്നു. ഭിന്നത ശക്തമാണെങ്കിൽ മാത്രം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാം.

2009ൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ പരാതി തീർപ്പാക്കുന്നതിലും കമ്മിഷനിൽ ഭിന്നതയുണ്ടായിരുന്നു. ബെൽജിയം സർക്കാരിന്റെ ബഹുമതി സ്വീകരിച്ച സോണിയയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യയാക്കണമെന്നായിരുന്നു പരാതി. കമ്മിഷൻ ശുപാർശകൾ രാഷ്ട്രപതിയുടെ തീരുമാനത്തിനായി സമർപ്പിക്കുകയായിരുന്നു അന്ന് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP