Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമർ അബ്ദുള്ളയെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിക്കാൻ ഹർജിയുമായി സഹോദരി സാറാ പൈലറ്റ്; ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും; വീട്ടുതടങ്കൽ ഭരണഘടനയുടെ ലംഘനമെന്ന് സാറയുടെ ഹർജി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ വീട്ടു തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. വീട്ടുതടങ്കൽ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ ഭാര്യയും കോൺഗ്രസ് നേതാവുമാണ് സാറാ പൈലറ്റ്. സഹോദരന്റെ വിടുതൽ ആവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റെന്നാണ് ഹർജിയിലെ ആരോപണം. മനുഷ്യാവകാശ ലംഘനമാണിതെന്നും വീട്ടു തടങ്കൽ അനധികൃതമാണെന്നും സാറാ അബ്ദുള്ള പൈലറ്റ് നൽകിയ ഹർജിയിൽ പറയുന്നു.

കശ്മീർ പുനഃസംഘടനക്ക് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഒമർ അബ്ദുള്ള അടക്കമുള്ള നേതാക്കളെ തടങ്കലിലാക്കിയത്. പ്രത്യേകിച്ച് ഒരു കാരണവും വ്യക്തമാക്കാതെയായിരുന്നു ഇവരെ തടങ്കലിൽ പാർപ്പിച്ചത്. ആറ് മാസം പിന്നിടുമ്പോഴാണ് ജമ്മു കശ്മീർ ഭരണകൂടം, പൊതു സുരക്ഷ നിയമം ചുമത്തി തടവ് നീട്ടുന്ന കാര്യം അറിയിക്കുന്നത്.

കേന്ദ്രസർക്കാരിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കാൻ ഇപ്പോഴും ഒമർ അബ്ദുള്ളക്ക് രാഷ്ട്രീയ ശേഷിയുണ്ടെന്നും അതിനാൽ തടങ്കൽ തുടരണമെന്നുമാണ് ജമ്മുകശ്മീർ പൊലീസിന്റെ റിപ്പോർട്ട്. എന്നാൽ ഒമർ അബ്ദുള്ള സമാധാനത്തിന് ആഹ്വാനം നൽകിയ പ്രസ്താവനകളും , സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സന്ദേശങ്ങളും സാറാ അബ്ദുള്ള ഹർജിയിൽ ഉയർത്തിക്കാട്ടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP