Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം എന്ന് രാമചന്ദ്ര ​ഗുഹ; പ്രശാന്ത് ഭൂഷൺ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി എന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ച് ചരിത്രകാരൻ

ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം എന്ന് രാമചന്ദ്ര ​ഗുഹ; പ്രശാന്ത് ഭൂഷൺ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി എന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ച് ചരിത്രകാരൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി എന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷധം ഉയരുന്നു. കോടതിയുടെ നടപടിയിൽ വിമർശനം രേഖപ്പെടുത്തി ചരിത്രകാരൻ രാമചന്ദ്ര ഗുഹ രം​ഗത്തെത്തി. ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം എന്നാണ് കോടതി നടപടിയെ ഗുഹ വിശേഷിപ്പിച്ചത്. പ്രശാന്ത് ഭൂഷണെതിരെ എടുത്തിരിക്കുന്ന നടപടിയിലൂടെ സുപ്രീംകോടതി സ്വയം താഴുകയും ജനാധിപത്യഭരണത്തെ താഴ്‌ത്തുകയും ചെയ്തിരിക്കുകയാണെന്നായിരുന്നു ഗുഹയുടെ പ്രതികരണം.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് വിധിച്ചത് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്കെതിരെ നടത്തിയ പരാമർശത്തിനാണ് കോടതി സ്വമേധയാ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഹാർലി ഡേവിസ്ൺ ബൈക്കിൽ ഇരിക്കുന്ന ചിത്രം ഭൂഷൺ പോസ്റ്റ് ചെയ്തിരുന്നു.

50 ലക്ഷം വിലമതിക്കുന്ന ബൈക്കിൽ കോവിഡ് കാലത്ത് സുപ്രീംകോടതി അടച്ചിരിക്കെ ചീഫ് ജസ്റ്റിസ് മാസ്‌കും ഹെൽമെറ്റും ഇല്ലാതെ ഇരിക്കുന്നു എന്ന പരാമർശത്തോടെയാണ് പ്രശാന്ത് ഭൂഷൺ ഫോട്ടോ പോസ്റ്റ് ചെയ്തത്. മറ്റൊരു ട്വീറ്റിൽ മുൻ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമർശിച്ചു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP