Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗണിൽ മുടങ്ങിയ വിമാന യാത്രകളുടെ പണം മടക്കി നൽകണമെന്ന് സുപ്രീംകോടതി; 15 ദിവസത്തിനുള്ളിൽ തുക തിരിച്ചു നൽകാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം

ലോക് ഡൗണിൽ മുടങ്ങിയ വിമാന യാത്രകളുടെ പണം മടക്കി നൽകണമെന്ന് സുപ്രീംകോടതി; 15 ദിവസത്തിനുള്ളിൽ തുക തിരിച്ചു നൽകാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ലോക്ക്ഡൗൺ കാരണം വിമാനയാത്ര റദ്ദാക്കേണ്ടി വന്ന യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി. മാർച്ച് 25 മുതൽ മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക തിരിച്ചു നൽകണമെന്ന് വിമാന കമ്പനികൾക്ക് കോടതി നിർദ്ദേശം നൽകി. ലോക്ക്ഡൗൺ കാലത്ത് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രവാസി ലീഗൽ സെൽ, എയർ പാസഞ്ചേഴ്സ് അസോസിയേഷൻ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.15 ദിവസത്തിനുള്ളിൽ തുക തിരിച്ചു നൽകുകയോ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികൾ 2021 മാർച്ച് 31 വരെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ക്രെഡിറ്റ് സംവിധാനം ഒരുക്കുകയോ ചെയ്യണം. ഈ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാവുന്നതും ഇതുപയോഗിച്ച് കമ്പനി സർവീസ് നടത്തുന്ന ഏത് മേഖലയിലേക്കും യാത്ര ചെയ്യാനും സാധിക്കും. ക്രെഡിറ്റ് ഉപയോഗിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നതിനായി 2021 മാർച്ച് വരെ പ്രതിമാസം പലിശ ക്രെഡിറ്റിൽ നൽകണം. മാർച്ച് വരെ ക്രെഡിറ്റ് ഉപയോഗിച്ചില്ലെങ്കിലും തുക പ്രസ്തുത യാത്രക്കാരന് തിരിച്ചുനൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ട്രാവൽ ഏജന്റുമാർ മുഖേനെ ബുക്ക് ചെയ്ത ടിക്കറ്റ് ചാർജുകൾ ട്രാവൽ ഏജന്റുമാരിലൂടെ തന്നെ തിരികെനൽകുമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് (മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ) ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് 15 ദിവസത്തിനുള്ളിൽ പണം മടക്കിനൽകണം. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ഡിജിസിഎ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നിലനിൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP