Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതപരമായ ആചാരങ്ങളെ കുറിച്ച് അറിയില്ലെങ്കിൽ സർക്കാർ അതിൽ ഇടപെടരുതെന്ന് സുപ്രീം കോടതി; പഴകിയത് ആണെങ്കിലും മഠങ്ങൾക്ക് ക്ഷേത്ര ആചാരവും ആയി ബന്ധമുണ്ടെന്ന് ഒഡീഷ്സയിലെ ജഗന്നാഥ ക്ഷേത്രക്കേസിൽ നിരീക്ഷിച്ചത് അരുൺ മിശ്രയുടെ അധ്യക്ഷതയിൽ ഉള്ള മൂന്ന് അംഗ ബെഞ്ച്

മതപരമായ ആചാരങ്ങളെ കുറിച്ച് അറിയില്ലെങ്കിൽ സർക്കാർ അതിൽ ഇടപെടരുതെന്ന് സുപ്രീം കോടതി; പഴകിയത് ആണെങ്കിലും മഠങ്ങൾക്ക് ക്ഷേത്ര ആചാരവും ആയി ബന്ധമുണ്ടെന്ന് ഒഡീഷ്സയിലെ ജഗന്നാഥ ക്ഷേത്രക്കേസിൽ നിരീക്ഷിച്ചത് അരുൺ മിശ്രയുടെ അധ്യക്ഷതയിൽ ഉള്ള മൂന്ന് അംഗ ബെഞ്ച്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മതപരമായ ആചാരങ്ങളെ കുറിച്ച് അറിയില്ലെങ്കിൽ സർക്കാർ അതിൽ ഇടപെടരുതെന്ന് സുപ്രീം കോടതി. ഒഡീഷ്സയിലെ ജഗന്നാഥ ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ക്ഷേത്രഭരണം കാര്യക്ഷമം ആക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പൊതു താത്പര്യ ഹർജി പരിഗണിക്കവെ ആണ് സുപ്രീംകോടതിയുടെ ഇടപെടൽ. ശബരിമലയിൽ ആചാരങ്ങളെ തള്ളിയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സ്ത്രീ പുരുഷ സമത്വത്തിനാണ് അന്ന് ഊന്നൽ നൽകിയത്. എന്നാൽ ഒഡീഷയിലെ കേസിൽ മതപരമായ ആചാരങ്ങളെ ഉയർത്തിക്കാട്ടിയെന്നതാണ് ശ്രദ്ധേയം.

മതപരമായ ആചാരങ്ങളെ കുറിച്ച് അറിയില്ലെങ്കിൽ സർക്കാർ അതിൽ ഇടപെടരുതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്. ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങൾ പൊളിച്ച് നീക്കിയ ഒഡീഷ സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങൾ ഇടിഞ്ഞുപൊളിഞ്ഞ നിലയിൽ ആണെന്ന് ചൂണ്ടിക്കാട്ടി ആണ് സർക്കാർ പൊളിച്ച് നീക്കാൻ തുടങ്ങിയത്. എന്നാൽ ക്ഷേത്രവും ആയി ബന്ധപ്പെട്ട മഠങ്ങൾ ഇങ്ങനെ പൊളിച്ച് നീക്കാമോ എന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിൽ ഉള്ള മൂന്ന് അംഗ ബെഞ്ച് ആരാഞ്ഞു. പഴകിയത് ആണെങ്കിലും മഠങ്ങൾക്ക് ക്ഷേത്ര ആചാരവും ആയി ബന്ധമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയിലെ ഭരണഘടനാ ബഞ്ച് ആചാരങ്ങൾക്ക് അപ്പുറത്തേക്കുള്ള കാര്യങ്ങളാണ് പരിഗണിച്ചത്. ഇവിടെ മറിച്ചും. എന്നാൽ പൗരാണിക മഠങ്ങൾക്ക് മറ്റൊരു തലത്തിൽ ചരിത്ര പരമായ സ്ഥാനമുണ്ട്. അതുകൂടി സംരക്ഷിക്കുന്ന തരത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ എന്ന വാദവും സജീവമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP