Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞങ്ങളുടെ സുപ്രീംകോടതി എന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്; ഇത്തരം സംഭവങ്ങൾ രാജ്യത്ത് നടക്കാൻ പാടില്ല; ഇരുവിഭാഗക്കാർക്കും ഒരു ഭയവുമില്ലാതെ കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ കഴിയണമെന്നും പരാമർശം

ഞങ്ങളുടെ സുപ്രീംകോടതി എന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്; ഇത്തരം സംഭവങ്ങൾ രാജ്യത്ത് നടക്കാൻ പാടില്ല; ഇരുവിഭാഗക്കാർക്കും ഒരു ഭയവുമില്ലാതെ കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ കഴിയണമെന്നും പരാമർശം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സുപ്രീംകോടതി ഞങ്ങളുടേതായതുകൊണ്ട് ബിജെപി വാഗ്ദാനം നൽകിയ രാമക്ഷേത്രം അയോധ്യയിൽ നിർമ്മിക്കുമെന്ന യുപി മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. രാജ്യത്ത് ഇത്തരം സംഭവങ്ങൾ നടക്കാൻ പാടുള്ളതല്ല. ഇത്തരം പ്രസ്താവനകളിൽ കോടതിക്ക് കടുത്ത പ്രതിഷേധമാണ് ഉള്ളത്. കോടതിക്ക് മുൻപാകെ ഇരുവിഭാഗക്കാർക്കും ഒരു ഭയവുമില്ലാതെ കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ കഴിയണമെന്ന് കോടതി വ്യക്തമാക്കി.

'ബിജെപി.വീണ്ടും അധികാരത്തിലെത്തിയാൽ രാമക്ഷേത്രം നിർമ്മിക്കും, അത് ഞങ്ങളുടെ നിശ്ചയദാർഢ്യമാണ്. ഈ വിഷയം ഇപ്പോൾ സുപ്രീംകോടതിയിലാണ്. സുപ്രീംകോടതി ഞങ്ങളുടേതാണ്. രാജ്യവും നിയമവും ഭരണവും രാമക്ഷേത്രവും ഞങ്ങളുടേതാണ്- എന്നായിരുന്നു ബിജെപി.മന്ത്രി മുകുത് ബിഹാരി വർമയുടെ പ്രസ്താവന.

അയോധ്യകേസിൽ വാദം കേൾക്കുന്നതിനിടെയാണ് അഭിഭാഷകനായ രാജീവ് ധവാൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തനിക്കും തന്റെ കീഴുദ്യോഗസ്ഥർക്കും മേൽ ബിജെപി.മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഭീഷണിയുണ്ടായെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. ഈ ഘട്ടത്തിലാണ് കോടതി മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ചത്.

എന്നാൽ 'നമ്മൾ' എന്ന് പറഞ്ഞത് ബിജെപി.യെ ഉദ്ധരിച്ച് അല്ലെന്നും രാജ്യത്തെ 125കോടി വരുന്ന ജനങ്ങളെയാണെന്നുമായിരുന്നു വിവാദ പ്രസ്താവനക്ക് ശേഷമുള്ള മന്ത്രിയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP