Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം പൗരന്മാരോട് പെരുമാറേണ്ട രീതി ഇതല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി; ചെയ്തുകൊണ്ടിരിക്കുന്നത് ഒരു അന്വേഷണ ഏജൻസിക്ക് ചേർന്ന നടപടികളല്ല; കോടതി തള്ളിയത് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം

സ്വന്തം പൗരന്മാരോട് പെരുമാറേണ്ട രീതി ഇതല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി; ചെയ്തുകൊണ്ടിരിക്കുന്നത് ഒരു അന്വേഷണ ഏജൻസിക്ക് ചേർന്ന നടപടികളല്ല; കോടതി തള്ളിയത് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. 'സ്വന്തം പൗരന്മാരോട് പെരുമാറേണ്ട രീതി ഇതല്ലെന്ന്' വിമർശനമുന്നയിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നടപടി. ജാമ്യം റാദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി സോളിസിറ്റർ ജനറലാണ് സുപ്രീം കോടതിയിൽ ഹാജരായത്. ഒക്ടോബർ 23 നാണ് ഡൽഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷ വിമർശനങ്ങളോടെയാണ് അപ്പീൽ തള്ളിയത്. മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അതേപടി ശിവകുമാറിന്റെ ജ്യാമപക്ഷേ തള്ളണമെന്ന ഹർജിയിലും ഉൾപ്പെടുത്തിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഒരു അന്വേഷണ ഏജൻസിക്ക് ചേർന്ന നടപടിയല്ല ഇതെന്നും കോടതി നീരീക്ഷിച്ചു.

സെപ്റ്റംബർ 3ന് അറസ്റ്റിലായ ഡി.കെ.ശിവകുമാറിന് ഒക്ടോബർ 23നാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തെളിവുകൾ അന്വേഷണ ഏജൻസികളുടെ കൈവശമാണെന്നിരിക്കെ, ശിവകുമാറിന് അവ നശിപ്പിക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ ശിവകുമാർ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റിന്റെ വാദം. കർണാടകയിൽനിന്ന് ഏഴു തവണ എംഎൽഎയായിട്ടുള്ള ശിവകുമാർ കോടികളുടെ ഹവാല ഇടപാടുകളും നികുതിവെട്ടിപ്പും നടത്തിയെന്നാണ് കേസ്. ആദായ നികുതി വകുപ്പ് കഴിഞ്ഞ വർഷം സമർപ്പിച്ച കുറ്റപത്രത്തിലായിരുന്നു എൻഫോഴ്‌സ്‌മെന്റ് നടപടി.

ശബരിമലയുമായി ബന്ധപ്പെട്ട ഞങ്ങളുടെ വിധി വായിക്കുക. അതിനുശേഷം നിങ്ങളുടെ ഉദ്യോഗസ്ഥരോട് അത് അനുസരിക്കാൻ പറയുക ശബരിമല യുവതീപ്രവേശത്തിലെ കഴിഞ്ഞ ദിവസത്തെ ന്യൂനപക്ഷ വിധി പരാമർശിച്ച് ജസ്റ്റിസ് നരിമാൻ പ്രതികരിച്ചു. ഹർജികൾ തള്ളണമെന്നായിരുന്നു ജസ്റ്റിസ് നരിമാൻ ഉൾപ്പെടെയുള്ളവർ നിലപാടെടുത്തത്. തുടർന്ന് സുപ്രീം കോടതി ഉത്തരവുകൾ അനുസരിക്കുന്നില്ലെന്ന പരാമർശം മാറ്റണമെന്ന് സർക്കാർ അഭിഭാഷകൻ അഭ്യർത്ഥിച്ചു. ഇക്കാര്യവും കോടതി നിരസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP