Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊതുകുകളുടെ മുന്നിൽ കോടതിയും മുട്ടുകുത്തി; അവയെ ഇല്ലാതാക്കാൻ ദൈവങ്ങൾക്കേ കഴിയൂ; ഓരോ വീട്ടിലും പോയി ചോദിച്ച് ഇല്ലാതാക്കാൻ കഴിയില്ല; ഇന്ത്യയിൽ നിന്ന് കൊതുകുകളെ തുരത്തണമെന്ന ആവശ്യം തങ്ങളുടെ അധികാരത്തിനപ്പുറമെന്ന് സുപ്രീം കോടതി

കൊതുകുകളുടെ മുന്നിൽ കോടതിയും മുട്ടുകുത്തി; അവയെ ഇല്ലാതാക്കാൻ ദൈവങ്ങൾക്കേ കഴിയൂ; ഓരോ വീട്ടിലും പോയി ചോദിച്ച് ഇല്ലാതാക്കാൻ കഴിയില്ല; ഇന്ത്യയിൽ നിന്ന് കൊതുകുകളെ തുരത്തണമെന്ന ആവശ്യം തങ്ങളുടെ അധികാരത്തിനപ്പുറമെന്ന് സുപ്രീം കോടതി

മറുനാടൻ മലയാളി ഡസ്‌ക്

കൊതുകുകളുടെ മുന്നിൽ കോടതിയും മുട്ടുകുത്തി; കൊതുകുകളെ ഇല്ലാതാക്കാൻ ദൈവങ്ങൾക്കേ കഴിയൂ; ഓരോ വീട്ടിലും പോയി കൊതുകുണ്ടോയെന്ന് ചോദിച്ച ഇല്ലാതാക്കാൻ കഴിയില്ല; ഇന്ത്യയിൽ നിന്ന് കൊതുകുകളെ തുരത്തണമെന്ന് ആവശ്യം തങ്ങളുടെ അധികാരത്തിനപ്പുറമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കൊതുകുകൾ നിസ്സാരക്കാരല്ല. രാത്രി ഉറക്കം നഷ്ടപ്പെടുന്നവർക്കറിയാം കൊതുകുകളുടെ മാരകശേഷി. ഇത് തിരിച്ചരിഞ്ഞ ധനേഷ് ലഷ്ധൻ എന്ന വ്യക്തിയാണ് കൊതുകുകളെ ഇന്ത്യയിൽ നിന്ന് തുരത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കോടതി നിസ്സാഹയത പ്രകടിപ്പിച്ചു.

ഇത് കോടതിയുടെ അധികാരത്തിനുമപ്പുറമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി. ജസ്റ്റിസുമാരായ മദൻ ബി ലോകൂറും ദീപക് ഗുപ്തയും അധ്യക്ഷരായ ബെഞ്ചാണ് ഹർജി തള്ളിയത്.
സുപ്രീം കോടതി നിർദ്ദേശിച്ചാൽ അധികൃതർക്ക് കൊതുകുകളെ പൂർണമായും ഇല്ലാതാക്കാനാവില്ലെന്നും എല്ലാവരുടെയും വീടുകളിൽ എത്തി കൊതുകുണ്ടോയെന്നു ചോദിച്ച് അവയെ ഇല്ലാതാക്കാൻ തങ്ങൾക്കാവില്ലെന്നും ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ദൈവത്തിന് മാത്രം സാധിക്കുന്ന കാര്യമാണത്, ദൈവങ്ങൾക്ക് മാത്രം സാധിക്കുന്ന കാര്യങ്ങൾ കോടതിയോട് ആവശ്യപ്പെടരുത്.

കൊതുക് പകർത്തുന്ന രോഗങ്ങൾ മൂലം ലോകത്താകമാനം 7,25,000 പേർ മരിച്ചുവെന്ന ലോകാരോഗ്യ സംഘടനയുടെ കണക്കുകളുമായാണ് ഹർജിക്കാരൻ കൊതുകുകളെ ഇല്ലാതാക്കാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ടത്. കൊതുകുകളെ നശിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകണമെന്നായിരുന്നു ധനേഷ് ലഷ്ധന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP