Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'നിങ്ങൾ ഒരു സാധാരണക്കാരനല്ല മന്ത്രിയാണ് അനന്തരഫലങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ? സനാതന പരാമർശത്തിൽ ഉദയനിധിക്ക് സുപ്രീംകോടതിയുടെ വിമർശനം

'നിങ്ങൾ ഒരു സാധാരണക്കാരനല്ല മന്ത്രിയാണ് അനന്തരഫലങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ? സനാതന പരാമർശത്തിൽ ഉദയനിധിക്ക് സുപ്രീംകോടതിയുടെ വിമർശനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ വളരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഉദയനിധി ഒരു സാധാരണകാരനല്ല മന്ത്രിയാണ് ഈ പ്രസ്താവനയുടെ അനന്തര ഫലങ്ങളെ കുറിച്ച് മനസ്സിലാക്കിയട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

'നിങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ), 25 പ്രകാരമുള്ള അവകാശം ദുരുപയോഗം ചെയ്തു. എന്നിട്ട് ഇപ്പോൾ ആർട്ടിക്കിൾ 32 പ്രകാരമുള്ള അവകാശം വിനിയോഗിക്കുകയാണോ? നിങ്ങൾ പറഞ്ഞതിന്റെ അനന്തരഫലങ്ങൾ നിങ്ങൾക്കറിയില്ലേ? നിങ്ങൾ ഒരു സാധാരണക്കാരനല്ല. താങ്കൾ മന്ത്രിയാണ്. അനന്തരഫലങ്ങൾ അറിഞ്ഞിരിക്കണം''-ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. കേസ് മാർച്ച് 15 സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

സനാതനധർമം കേവലം എതിർക്കെപ്പെടേണ്ടതല്ല, പൂർണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവന. സനാതന ധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. ഈ പരാമർശത്തിന് ആറുസംസ്ഥാനങ്ങളിൽ ഉദയനിധി സ്റ്റാലിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകൾ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ടാണ് ഉദയനിധി സ്റ്റാലിൻ സുപ്രീംകോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ഉദയനിധി സ്റ്റാലിൻ ഒരു സാധാരണ വ്യക്തിയല്ലെന്ന് ചൂണ്ടിക്കാട്ടി. മന്ത്രിയാണ്. നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പ്രത്യാഘാതം ഉദയനിധി സ്റ്റാലിന് അറിയാവുന്നതാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉദയനിധിയുടെ ഹർജി അടുത്ത വെള്ളി ആഴ്ച് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP