Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉന്നതതല വിവരങ്ങൾ കൈമാറാൻ ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസ് കരാറുണ്ടാക്കി; വിശദാംശങ്ങൾ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഹർജി; 'അസംബന്ധം' എന്നു പറഞ്ഞു ഹർജി തള്ളി സുപ്രീംകോടതി

ഉന്നതതല വിവരങ്ങൾ കൈമാറാൻ ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസ് കരാറുണ്ടാക്കി; വിശദാംശങ്ങൾ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഹർജി; 'അസംബന്ധം' എന്നു പറഞ്ഞു ഹർജി തള്ളി സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉന്നതതല വിവരങ്ങൾ കൈമാറാൻ ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി 2008-ൽ യു.പി.എ. ഭരണകാലത്തുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ''അസംബന്ധം, എങ്ങനെയാണ് ഒരു രാഷ്ട്രീയപ്പാർട്ടിക്ക് ചൈനയുമായി കരാറുണ്ടാക്കാൻ സാധിക്കുക''- ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പരാതി പിൻവലിക്കാൻ അനുമതി നൽകിയ ബെഞ്ച്, ഹൈക്കോടതിയെ സമീപിക്കാനും ഹർജിക്കാരോട് ആവശ്യപ്പെട്ടു.

കോൺഗ്രസ് പാർട്ടിയെയും നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെയും എതിർകക്ഷികളാക്കിയാണ് അഡ്വ. ശശാങ്ക് ശേഖർ ഝാ, ഗോവ ക്രോണിക്കിൾ എഡിറ്റർ-ഇൻ-ചീഫ് സാവിയോ റോഡ്രിഗസ് എന്നിവർ ഹർജി നൽകിയത്. സംഭവം നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം സിബിഐ.യോ എൻ.ഐ.എ.യോ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

യു.പി.എ. ഭരണകാലത്ത് ഒപ്പുവെച്ച ധാരണാപത്രമാണ് ഹർജിക്കാർ ചോദ്യംചെയ്തത്. സുപ്രധാന ഉഭയകക്ഷി, പ്രാദേശിക, അന്താരാഷ്ട്ര വിവരങ്ങൾ പരസ്പരം ചർച്ച ചെയ്യുമെന്നാണ് ധാരണാപത്രത്തിലെ വ്യവസ്ഥയെന്നു പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP