Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202327Friday

കുടുംബ വഴക്കിൽ മനംനൊന്ത് കടുംകൈ; മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു

കുടുംബ വഴക്കിൽ മനംനൊന്ത് കടുംകൈ; മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മാണ്ഡ്യ: കുടുംബവഴക്കിനെ തുടർന്ന് മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് മനസ്സ് മരവിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

മാണ്ഡ്യ മദ്ദൂർ ടൗണിലെ ഹോളെ ബീഡിയിൽ താമസിക്കുന്ന 30കാരിയായ ഉസ്ന കൗസർ ആണ് മക്കളായ 7 വയസ്സുള്ള ഹാരിസ്, നാലുവയസുകാരി ആലിസ, രണ്ടുവയസുകാരി ഫാത്തിമ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാർ മെക്കാനിക്കായ അക്കീലിന്റെ ഭാര്യയാണ് ഉസ്ന കൗസർ. അക്കീലും ഉസ്നയും തമ്മിൽ വഴക്കുകൂടുക പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മിൽ രൂക്ഷമായ വഴക്ക് നടന്നു. ഉസ്‌ന തുടർന്ന് മക്കളെ വിഷം കലർത്തിയ ഭക്ഷണം നൽകി കൊലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

ഭർത്താവ് അകീലിന് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു ഇത് ചൊല്ലിയാണ് ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കും ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് മധൂർ ടൗൺ പൊലീസ് അക്കീലിനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഉസ്ന കൗസർ മദ്ദൂർ ടൗണിലെ നഴ്സിങ് ഹോമിലാണ് ജോലി ചെയ്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP