Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കമ്പനി പൂട്ടിയതോടെ ജോലി നഷ്ടമായി; മനംനൊന്ത് മക്കളെ കൊലപ്പെടുത്തി മെട്രോയ്ക്ക് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു പിതാവ്

കമ്പനി പൂട്ടിയതോടെ ജോലി നഷ്ടമായി; മനംനൊന്ത് മക്കളെ കൊലപ്പെടുത്തി മെട്രോയ്ക്ക് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു പിതാവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജോലി നഷ്ടമായതിൽ മനംനൊന്ത് പിതാവ് മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ന്യൂഡൽഹിയിലെ ഷാലിമാർ ബാഗിലാണ് ദാരുണമായ സംഭവം നടന്നത്. ഷാലിമാർ ബാഗ് സ്വദേശി മധുറാണ് രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം മെട്രോയ്ക്ക് മുമ്പിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മക്കളായ സമീക്ഷ (14), ശ്രേയാൻ (6) എന്നിവരെയാണ് മധുർ കൊലപ്പെടുത്തിയത്.

ഷാലിമാർബാഗിലെ ഉരക്കടലാസ് നിർമ്മാണ് ശാലയിലെ ജീവനക്കാരനായിരുന്നു മധുർ. കമ്പനി പൂട്ടിയതിനെ തുടർന്ന് ആറ് മാസമായി മധുറിന്റെ ജോലി നഷ്ടമായി. മാതാപിതാക്കളിൽ നിന്നുള്ള സഹായത്തിലാണ് മധുറിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ജോലി നഷ്ടമായതോടെ മധുർ കടുത്ത മാനസികസമ്മർദ്ദത്തിൽ ആയിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് മധുറിന്റെ ഭാര്യ മാർക്കറ്റിൽ പോയ സമയത്താണ് കുട്ടികളെ കൊലപ്പെടുത്തിയത്. തലയണവെച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മാർക്കറ്റിൽ നിന്ന് തിരിച്ചെത്തിയ അമ്മ കുട്ടികളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മധുറിന്റെ മൃതദേഹം ഹൈദർപുർ ബദ്ലി മെട്രോ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP