Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

എനിക്ക് കോവിഡാണ്, എന്റെ അരികിലേക്ക് വന്നാൽ ഞരമ്പ് മുറിക്കും; ആശുപത്രിയുടെ മൂന്നാം നിലയിൽ കയറി ആത്മഹത്യാ ശ്രമവുമായി യുവാവ്; രക്ഷിക്കാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത് കാർക്കിച്ച് തുപ്പും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തനിക്ക് കോവിഡ് ആണെന്ന് അവകാശപ്പെട്ട് യുവാവിന്റെ ആത്മഹത്യാശ്രമം. ആശുപത്രിയുടെ മൂന്നാമത്തെ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് യുവാവിനെ രക്ഷിച്ചു. യുവാവിന്റെ ആത്മഹത്യാശ്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഡൽഹി സഫ്ദർജങ് ആശുപത്രിയിലാണ് സംഭവം. തനിക്ക് കോവിഡ് രോഗമാണ് എന്ന് പറഞ്ഞ് കൊണ്ടാണ് ഇയാൾ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലേക്ക് കയറിയത്. ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ അനുനയിപ്പിച്ച് ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

അതിനിടെ, ആരെങ്കിലും തന്റെ അരികിലേക്ക് വന്നാൽ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുപ്പുകയും ചെയ്തു. തുടർന്ന് അനുനയിപ്പിച്ച് യുവാവിനെ രക്ഷിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP