Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഭീമ കൊറേഗാവ് കേസ്: സാമൂഹ്യപ്രവർത്തക സുധ ഭരദ്വാജ് ജയിൽ മോചിതയായി; തടവിലാക്കപ്പെട്ടത് മൂന്ന് വർഷം

ഭീമ കൊറേഗാവ് കേസ്: സാമൂഹ്യപ്രവർത്തക സുധ ഭരദ്വാജ് ജയിൽ മോചിതയായി; തടവിലാക്കപ്പെട്ടത് മൂന്ന് വർഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ട അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ സുധ ഭരദ്വാജ് ജയിൽ മോചിതയായി. മുംബൈ വിട്ടുപോകരുത്, പാസ്പോർട്ട് സമർപ്പിക്കണം തുടങ്ങി കർശന ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹരജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മൂന്ന് വർഷത്തിലേറെയായി ബൈക്കുള്ള വനിതാ ജയിലിൽ തടവിലായിരുന്നു സുധ ഭരദ്വാജ്.

ഭീമ കൊറേഗാവ് കേസിൽ 2018 ഓഗസ്റ്റ് 28നാണ് സുധ ഭരദ്വാജ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്ന മനുഷ്യാവകാശ- ദളിത് പ്രവർത്തകരുടെയും ഇടതുപക്ഷ ചിന്തകരുടെയും വസതികളിൽ വ്യാപകമായി പൊലീസ് റെയ്ഡ് നടത്തിയത്. കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പുരോഹിതനും ആക്ടിവിസ്റ്റുമായ സ്റ്റാൻ സ്വാമി (84) പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. കേസിലെ മറ്റൊരു പ്രതിയും കവിയുമായ വരവര റാവുവിന് ഈ വർഷം ആദ്യം ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം അനുവദിച്ചു.

മലയാളിയും തടവുകാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സംഘടനാ പ്രവർത്തകനുമായ റോണ വിൽസൺ, മനുഷ്യാവകാശ പ്രവർത്തകരും ദളിത് ചിന്തകരുമായ ഡോ. ആനന്ദ് തെൽതുംബ്‌ഡെ, സുധീർ ധാവ്‌ലെ, സാമൂഹ്യപ്രവർത്തകരായ മഹേഷ് റാവത്ത്, ഗൗതം നവ്‌ലഖ, വെർണൻ ഗൊൺസാലസ്, അഭിഭാഷകരായ സുരേന്ദ്ര ഗാഡ്‌ലിങ്, അരുൺ ഫെരേര, പ്രൊഫ. ഹനി ബാബു, പ്രൊഫ. ഷോമ സെൻ, കലാകാരന്മാരായ സാഗർ ഗോർഖെ, ജ്യോതി ജഗ്തപ്, രമേശ് ഗെയ്ച്ചൂർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP