Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുദീക്ഷ ഭാട്ടി ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ; _ക്ക് യാത്രക്കാർ സുദീക്ഷയുടെ ഇരുചക്ര വാഹനത്തെ പിന്തുടർന്ന് ഉപദ്രവിച്ചതിന്റേയും ദൃശ്യങ്ങൾ പൊലീസിന്; യു.എസ് സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബുലന്ദ്ഷഹർ: പഠനമികവ് കൊണ്ട് ദാരിദ്ര്യത്തോട് പോരാടി 3.83 കോടി രൂപയുടെ സ്‌കോളർഷിപ്പുമായി യു.എസിൽ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷ ഭാട്ടി (20) ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം നാട്ടിലെത്തിയ സുദീക്ഷ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ഓഗസ്റ്റ് പത്തിനുണ്ടായ അപകടത്തിലാണു മരിച്ചത്.ദീപക് ചൗധരി, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ട് ബൈക്ക് യാത്രക്കാർ സുദീക്ഷയുടെ ഇരുചക്ര വാഹനത്തെ പിന്തുടർന്ന് ഉപദ്രവിച്ചിരുന്നതായും പെൺകുട്ടി അപകടത്തിൽപ്പെട്ടു മരിക്കാൻ ഇതാണു കാരണമായതെന്നും കുടുംബം ആരോപിച്ചിരുന്നു. മാതൃസഹോദരനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ രണ്ടു യുവാക്കൾ സുദീക്ഷയെ പിന്തുടർന്നുവെന്നും അവരിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അപകടം സംഭവിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

സുദീക്ഷയുടെ കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നായിരുന്നു യു.പി. പൊലീസിന്റെ വിശദീകരണം. ബൈക്ക് യാത്രക്കാർ പെൺകുട്ടിയെ ഉപദ്രവിച്ചതിന് തെളിവില്ലെന്നും പ്രായപൂർത്തിയാകാത്ത സഹോദരനാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി കുടുംബം കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ യു.പി. പൊലീസിനെതിരേ വ്യാപക പ്രതിഷേധമുയർന്നതിന് പിന്നാലെയായിരുന്നു ഈ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP