Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണവും രുചിയും പെട്ടെന്ന് നഷ്ടമാകുന്നതും കോവിഡ് ബാധയുടെ ലക്ഷണമാകാം; ആരോ​ഗ്യപ്രവർത്തകർക്കായി പരിഷ്കരിച്ച മാർ​ഗരേഖ പുറത്തിറക്കി ആരോ​ഗ്യമന്ത്രാലയം

മണവും രുചിയും പെട്ടെന്ന് നഷ്ടമാകുന്നതും കോവിഡ് ബാധയുടെ ലക്ഷണമാകാം; ആരോ​ഗ്യപ്രവർത്തകർക്കായി പരിഷ്കരിച്ച മാർ​ഗരേഖ പുറത്തിറക്കി ആരോ​ഗ്യമന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആരോ​ഗ്യപ്രവർത്തകർക്കായി പരിഷ്കരിച്ച കോവിഡ്പ്രതിരോധ മാർ​ഗരേഖ പുറത്തിറക്കി ആരോ​ഗ്യമന്ത്രാലയം. മണവും രുചിയും പെട്ടെന്ന് നഷ്ടമാകുന്നത് കോവിഡ് ബാധയുടെ ലക്ഷണമാകാമെന്ന് മാർ​ഗരേഖയിൽ പറയുന്നു. പനി, ചുമ, ക്ഷീണം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, തൊണ്ടവേദന, വയറിളക്കം, എക്സ്പെക്റ്റൊറേഷൻ, മയാൽജിയ, റിനോറിയ തുടങ്ങിയവയാണ് കോവിഡിന്റെ മറ്റ് ലക്ഷണങ്ങളായി പറയുന്നത്. 60 വയസിനു മുകളിലുള്ളവരാണ് ഏറെ ഭീഷണി നേരിടുന്നത്. പ്രമേഹം, ഹൈപർടെൻഷൻ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവരും ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.

കോവിഡ് ബാധിച്ച വ്യക്തി ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറപ്പെടുവിക്കുന്ന സ്രവകണങ്ങളിലൂടെയാണ് പ്രധാനമായും കോവിഡ് പകരുന്നതെന്ന് മാർഗരേഖയിൽ പറയുന്നു. നിലത്ത് പതിക്കുന്ന ഈ കണങ്ങളിലും വൈറസ് സജീവമായി തുടരാൻ സാധ്യതയുണ്ട്. ഈ പ്രതലത്തിൽ മറ്റൊരാൾ തൊടുകയും ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുകയും ചെയ്താലും കോവിഡ് പകരാം. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിൽ പടർന്നുപിടിച്ച് ലോകത്താകെ വ്യാപിച്ച കോവിഡ്-19 ഇതുവരെ നാല് ലക്ഷത്തിലേറെ പേർക്കാണ് ജീവഹാനി വരുത്തിയത്. 77 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇന്ത്യയിൽ മൂന്ന് ലക്ഷത്തിലേറെയാണ് കോവിഡ് രോഗികൾ. മരണം 9000ത്തോട് അടുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP