Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ രാഷ്ട്രപതിയാകണം എന്നായിരുന്നു ജയയുടെ ആഗ്രഹം; ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ക്ലാസ് എടുക്കേണ്ടതിനാൽ ആവശ്യം നിരസിച്ചു: ബിജെപി നേതാവു സുബ്രഹ്മണ്യൻ സ്വാമിക്കു പറയാനുള്ളത്

ഞാൻ രാഷ്ട്രപതിയാകണം എന്നായിരുന്നു ജയയുടെ ആഗ്രഹം; ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ക്ലാസ് എടുക്കേണ്ടതിനാൽ ആവശ്യം നിരസിച്ചു: ബിജെപി നേതാവു സുബ്രഹ്മണ്യൻ സ്വാമിക്കു പറയാനുള്ളത്

ന്യൂഡൽഹി: 'ഞാൻ രാഷ്ട്രപതിയാകണം എന്നായിരുന്നു ജയയുടെ ആഗ്രഹ'മെന്നു ബിജെപി നേതാവു സുബ്രഹ്മണ്യൻ സ്വാമി. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ക്ലാസ് എടുക്കേണ്ടതിനാൽ ആവശ്യം നിരസിക്കുകയായിരുന്നു താനെന്നും സ്വാമി പറഞ്ഞു.

ദേശീയ മാദ്ധ്യമത്തിലെഴുതിയ കുറിപ്പിലാണ് സ്വാമിയുടെ അവകാശവാദം. 2007ലാണ് ജയലൡ ഇക്കാര്യം പറഞ്ഞു തന്നെ സമീപിച്ചത്. എന്നാൽ, അന്ന് താൻ ഇത് നിരസിക്കുകയായിരുന്നു. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ കുട്ടികൾക്ക് ക്ലാസെടുക്കാനുള്ള ചുമതല ഏറ്റെടുത്തതിനാലാണ് അന്ന് അതിൽ നിന്നും പിൻവാങ്ങിയതെന്നും മൽസരിച്ചാൽ ജയിക്കുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും സ്വാമി പറഞ്ഞു.

34 വർഷമായുള്ള ഗാഢമായ സൗഹൃദമാണ് ജയയുമായുള്ളത്. അറിവും ബുദ്ധിയും ദൃഢനിശ്ചയവുമുള്ള വനിതയാണ് ജയലളിത. ജയയുടെ തോഴി ശശികല മൂലമാണ് പലപ്പോഴും സൗഹൃദത്തിൽ വിള്ളലുണ്ടായതെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ജയയുടെ മരണത്തിനുശേഷം അണ്ണാഡിഎംകെയിൽ ഒരു പൊട്ടിത്തെറിയുണ്ടാകും. സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകാൻ പനീർസെൽവത്തിന് സാധിക്കില്ലെന്നും ശശികല അതിന് അനുവദിക്കില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP