Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെങ്കിൽ ഇന്ത്യ മാലിദ്വീപിനെ കീഴടക്കണം'; മാലിദ്വീപ് മുൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം സുബ്രഹ്മണ്യൻ സ്വാമിയുടെ വിവാദ ട്വീറ്റ്; ബിജെപി നേതാവിന്റെ പരാമർശം തങ്ങൾക്ക് ഞെട്ടലുളവാക്കിയെന്ന് മാലിദ്വീപ്

'തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെങ്കിൽ ഇന്ത്യ മാലിദ്വീപിനെ കീഴടക്കണം'; മാലിദ്വീപ് മുൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം സുബ്രഹ്മണ്യൻ സ്വാമിയുടെ വിവാദ ട്വീറ്റ്;  ബിജെപി നേതാവിന്റെ പരാമർശം തങ്ങൾക്ക് ഞെട്ടലുളവാക്കിയെന്ന് മാലിദ്വീപ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെങ്കിൽ ഇന്ത്യ മാലിദ്വീപിനെ ആക്രമിച്ച് കീഴടക്കണമെന്ന് ബിജെപി രാജ്യസഭാംഗം സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്. ഇത് വൻ വിവാദമായതിന് പിന്നാലെ മാലിദ്വീപിലെ വിദേശകാര്യ സെക്രട്ടറി അഹമ്മദ് സരീർ ഇന്ത്യൻ ഹൈക്കമ്മീഷണറായ അഖിലേഷ് മിശ്രയെ വിളിച്ചു വരുത്തി അതൃപ്തി രേഖപ്പെടുത്തി.

സുബ്രഹ്മണ്യൻ സ്വാമി മാലിദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദുമായി കൊളംബോയിൽ വച്ച് കൂടിക്കാഴ്‌ച്ച നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്. കൂടിക്കാഴ്‌ച്ച നടത്തിയ വിവരം മാലിദ്വീപിലെ ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത സഹിതമാണ് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തത്.

സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം ഞെട്ടലുളവാക്കിയെന്ന് മാലിദ്വീപ് ഇന്ത്യയെ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് അഹമ്മദ് സരീർ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഏഴ് ഇതര രാഷ്ട്രങ്ങളിലെ അംബാസഡർമാരുമായി അഹമ്മദ് സരീർ ചർച്ച നടത്തി.അതേ സമയം സുബ്രഹ്മണ്യൻ സ്വാമിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത് ഇന്ത്യ ഗവൺമെന്റിന്റെ നിലപാട് അല്ലെന്നും വിദേശകാര്യ സെക്രട്ടറി രവീഷ് കുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP