Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിദംബരത്തിനൊപ്പം അഴിമതികളിൽ പങ്കാളിയായ ശക്തികാന്ത ദാസിനെ ആർ.ബി.ഐ ഗവർണറായി നിയമിച്ച തീരുമാനം തെറ്റ്; കേന്ദ്ര സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചു; പുതിയ ആർബിഐ ഗവർണർക്കെതിരെയും വാളെടുത്ത് സുബ്രമണ്യൻ സ്വാമി

ചിദംബരത്തിനൊപ്പം അഴിമതികളിൽ പങ്കാളിയായ ശക്തികാന്ത ദാസിനെ ആർ.ബി.ഐ ഗവർണറായി നിയമിച്ച തീരുമാനം തെറ്റ്; കേന്ദ്ര സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചു; പുതിയ ആർബിഐ ഗവർണർക്കെതിരെയും വാളെടുത്ത് സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: പുതിയ ആർബിഐ ഗവർണർക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ശക്തികാന്ത ദാസിനെതിരെ രൂക്ഷ വിമർശനമാണ് സ്വാമി ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം അഴിമതികളിൽ പങ്കാളിയായ ശക്തികാന്ത ദാസിനെ ആർ.ബി.ഐ ഗവർണറായി നിയമിച്ച തീരുമാനം തെറ്റാണെന്ന് സുബ്രമണ്യൻ സ്വാമി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് സ്വാമയുടെ ആരോപണം.

'പല അഴിമതിക്കേസുകളിലും ചിദംബരത്തെ രക്ഷിക്കാൻ ശക്തികാന്ത ദാസ് ശ്രമിച്ചിട്ടുണ്ട്. ഇത്തരമൊരാളെ ആർ.ബി.ഐ ഗവർണറായി നിയമിച്ചത് എന്തിനെന്ന് അറിയില്ലെന്നും' സുബ്രമണ്യൻ സ്വാമി പറഞ്ഞു. കേന്ദ്രസർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ശക്തികാന്ത ദാസിനെ ആർ.ബി.ഐ ഗവർണറായി കേന്ദ്രസർക്കാർ നിയമിച്ചത്. നോട്ട് നിരോധനകാലത്ത് കേന്ദ്രസർക്കാറിന്റെ വക്താവായി പ്രവർത്തിച്ചത് ശക്തികാന്ത ദാസ് ആയിരുന്നു. ഊർജിത് പട്ടേൽ രാജിവെച്ചതിനെ തുടർന്നാണ് പുതിയ ഗവർണറെ നിയമിച്ചത്.

ധനകാര്യ കമ്മീഷൻ അംഗമാണ് ശക്തികാന്ത ദാസ്. മുൻ ധനകാര്യ സെക്രട്ടറിയായ ദാസ് തമിഴ്‌നാട്ടിൽ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ധനമന്ത്രി അരുൺ ജെയ്റ്റിലിയുടെ അടുപ്പക്കാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ ഗവർണർ സ്ഥാനം രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജിയെന്നാണ് അറിയിച്ചത്. കേന്ദ്രസർക്കാരുമായുള്ള അസ്വാരസ്യങ്ങൾ മൂലം ഊർജിത് പട്ടേൽ രാജിവച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

കഴിഞ്ഞ മാസം 19ന് രാജിവയ്ക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹവുമായി നേരിട്ട് ചർച്ചകൾ നടത്തി പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിച്ചതോടെ രാജി നീണ്ടുപോവുകയായിരുന്നു. റിസർവ്വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഇടപെടലായിരുന്നു അസ്വാരസ്യങ്ങൾക്കുള്ള പ്രധാന കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP