Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202309Friday

ഭോജ്പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി യുപിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ; മരണകാരണം അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കണം

ഭോജ്പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി യുപിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ; മരണകാരണം അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കണം

മറുനാടൻ ഡെസ്‌ക്‌

സോൻഭദ്ര: ഭോജ്പുരി ചലച്ചിത്ര സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരിയെ ബുധനാഴ്ച ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ സുഭാഷ്, സിനിമാ ചിത്രീകരണത്തിനായി സോൻഭദ്രയിലെ ഹോട്ടൽ തിരുപ്പതിയിൽ തന്റെ ടീമിനൊപ്പം താമസിക്കുകയായിരുന്നുവെന്ന് സോൻഭദ്ര പൊലീസ് സൂപ്രണ്ട് (എസ്‌പി) യഷ്വീർ സിങ് പറഞ്ഞു.

'അദ്ദേഹത്തിന്റെ ശരീരത്തിൽ മുറിവുകളൊന്നുമില്ല. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തു'മെന്നും യഷ്വീർ സിങ് കൂട്ടിച്ചേർത്തു.

നടൻ നിതേഷ് പാണ്ഡെയെ മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് സുഭാഷ് ചന്ദ്രയുടെ വിയോഗ വാർത്ത വരുന്നത്.

'തേജസ്', 'മൻസിലേൻ അപനി അപനി', 'സായാ', 'അസ്തിത്വ ഏക് പ്രേം കഹാനി', 'ദുർഗേഷ് നന്ദിനി' തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് 51കാരനായ നിതേഷ്. 'ബദായ് ദോ', 'ഓം ശാന്തി ഓം', 'ഖോസ്ല കാ ഘോസ്ല' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.'അനുപമ', 'പ്യാർ കാ ദർദ് ഹേ മീത്താ പ്യാരാ പ്യാരാ' എന്നിവ സീരിയലുകളിലാണ് അവസാനമായി അഭിനയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP