Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടികജാതി വിദ്യാർത്ഥികൾക്ക് അദ്ധ്യാപികയുടെ പീഡനം; വിദ്യാർത്ഥികളെക്കൊണ്ട് ശുചിമുറി കഴുകിച്ചു; തമിഴ്‌നാട്ടിൽ സ്‌കൂളിലെ പ്രധാനാധ്യാപിക ഒളിവിൽ

പട്ടികജാതി വിദ്യാർത്ഥികൾക്ക് അദ്ധ്യാപികയുടെ പീഡനം; വിദ്യാർത്ഥികളെക്കൊണ്ട് ശുചിമുറി കഴുകിച്ചു; തമിഴ്‌നാട്ടിൽ സ്‌കൂളിലെ പ്രധാനാധ്യാപിക ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ:പട്ടികജാതി വിദ്യാർത്ഥികളെക്കൊണ്ട് സ്‌കൂളിലെ പ്രധാന അദ്ധ്യാപിക നിർബന്ധിച്ച് ശുചിമുറി വൃത്തിയാക്കിപ്പിച്ചതായി പരാതി. തമിഴ്‌നാട്ടിലെ ഇറോഡ് ജില്ലയിലെ പാലക്കരായ് പഞ്ചായത്ത് യൂനിയൻ സർക്കാർ സ്‌കൂളിലാണ് സംഭവം.പ്രധാന അദ്ധ്യാപിക ഗീത റാണി സ്‌കൂളിലെ ആറ് പട്ടികജാതി വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിച്ച് ശുചി മുറി വൃത്തിയാക്കിപ്പിച്ചതായാണ് പരാതി.

സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയുടെ മാതാവ് ജയന്തിയാണ് അദ്ധ്യാപികക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രധാന അദ്ധ്യാപിക ദിവസവും ശുചിമുറി കഴുകിപ്പിച്ചതായി മകൻ പറയുന്നതെന്ന് ജയന്തി പറഞ്ഞു.

അതേസമയം അദ്ധ്യാപികക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പട്ടികജാതി, പട്ടികവർഗ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.സംഭവത്തിൽ അന്വേഷണം തുടരുകയാണ്.ഗീതറാണി ഒളിവിലാണെന്നും ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP