Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്‌കൃതം പഠിപ്പിക്കാൻ മുസ്ലിം അദ്ധ്യാപകനെത്തിയതോടെ ഒരുവിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തിയത് പ്രതിഷേധവുമായി; നിയമനം യുജിസി മാനദണ്ഡങ്ങൾ പാലിച്ചും അദ്ധ്യാപകന്റെ അക്കാദമിക് യോഗ്യതകൾ പരിഗണിച്ചുമെന്ന് സർവകലാശാലയും

സംസ്‌കൃതം പഠിപ്പിക്കാൻ മുസ്ലിം അദ്ധ്യാപകനെത്തിയതോടെ ഒരുവിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തിയത് പ്രതിഷേധവുമായി; നിയമനം യുജിസി മാനദണ്ഡങ്ങൾ പാലിച്ചും അദ്ധ്യാപകന്റെ അക്കാദമിക് യോഗ്യതകൾ പരിഗണിച്ചുമെന്ന് സർവകലാശാലയും

മറുനാടൻ മലയാളി ബ്യൂറോ

വാരണാസി: സംസ്‌കൃതം പഠിപ്പിക്കാൻ മുസ്ലിം അദ്ധ്യാപകൻ എത്തിയതോടെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃത വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി മുസ്ലിം അദ്ധ്യാപകനെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തിയത്. പ്രതിഷേധ സൂചകമായി സംസ്‌കൃത പഠന വിഭാഗമായ സംസ്‌കൃത് വിദ്യാൻ ധർമ് വിജ്ഞാനിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ക്യാമ്പസിൽ കുത്തിയിരിപ്പ് സമരം നടത്തി. സംസ്‌കൃത പഠന വിഭാഗത്തിലെ സാഹിത്യ പഠനശാഖയിലാണ് അദ്ധ്യാപകന് നിയമനം.

എന്നാൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചും അദ്ധ്യാപകന്റെ അക്കാദമിക് യോഗ്യതകളും പരിഗണിച്ചുമാണ് നിയമനം നടത്തിയതെന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്. ''എസ് വിഡിവി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ജാതീയമായോ മതപരമായോ വിവേചനം പാടില്ലെന്ന ബനാറസ് സർവ്വകലാശാല ചട്ടവും യുജിസി നിയമങ്ങളും പാലിച്ചിട്ടുണ്ട്. ഉദ്യോഗാർഥിയുടെ യോഗ്യതകൾ പരിഗണിച്ച് തീർത്തും സുതാര്യമായ രീതിയിൽ തന്നെയാണ് നിയമനം നടത്തിയത്'', ബനാറസ് ഹിന്ദു സർവ്വകലാശാല പ്രതിനിധിയായ രാജേഷ് സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP