Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ വെടിവെച്ച് കൊന്നത് മോശമായ പെരുമാറ്റത്തിന് പരാതി നൽകിയതിന്; മൂന്ന് മാസം സ്‌കൂളിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചതിന് പിന്നാലെ പ്രതികാരം തീർത്തത് വെടിയുർത്ത്

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ വെടിവെച്ച് കൊന്നത് മോശമായ പെരുമാറ്റത്തിന് പരാതി നൽകിയതിന്; മൂന്ന് മാസം സ്‌കൂളിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചതിന് പിന്നാലെ പ്രതികാരം തീർത്തത് വെടിയുർത്ത്

മറുനാടൻ മലയാളി ബ്യൂറോ

കാൺപൂർ: അദ്ധ്യാപകനെതിരെ മോശമായ പെരുമാറ്റത്തിന് പരാതി നൽകിയതിന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവെയാണ് അദ്ധ്യാപകനായ ഷൈലേന്ദ്ര രജ്പുത് വിദ്യാർത്ഥിനിയെ വെടി വെച്ചത്. ഷൈലേന്ദ്ര നിരന്തരമായി പെൺകുട്ടിയെ ഉപദ്രവിക്കുന്നത് കാരണമായിരുന്നു പെൺകുട്ടി അധികൃതർക്ക് പരാതി നൽകിയത്. തുടർന്ന് ഷൈലേന്ദ്രനെ മൂന്നു മാസത്തിന് സ്‌കൂളിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് ഷൈലേന്ദ്രൻ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത്. കഴുത്തിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ഒളിവിലായ ഷൈലേന്ദ്രയ്ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP